11:16pm 23 June 2026
NEWS
സെൻസസ് സെൽഫ് എന്യൂമറേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരശേഖരണം പൂർത്തിയാക്കി
23/06/2026  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സെൻസസ് സെൽഫ് എന്യൂമറേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിവരശേഖരണം പൂർത്തിയാക്കി
HIGHLIGHTS

സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പൂർത്തിയാക്കുന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക സമീപം.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സെൻസസ് 2027 നടപടികളുടെ ഭാഗമായ  സെൽഫ് എന്യൂമറേഷൻ  പൂർത്തിയാക്കി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. മനോജ്, അസിസ്റ്റന്റ് കളക്ടർ ഹൃതിക് രഞ്ജൻ, സെൻസസ് ഉദ്യോഗസ്ഥർ എന്നിവർ ചീഫ് ജസ്റ്റിസിന്റെ വസതി സന്ദർശിച്ചാണ് വിവരശേഖരണ നടപടികൾ പൂർത്തീകരിച്ചത്.

​ജൂൺ 23 വൈകീട്ട് അഞ്ചുവരെ  66,069 പേർ  ജില്ലയിൽ സെൽഫ് ന്യൂമറേഷൻ പൂർത്തിയാക്കി. ജൂൺ 30 വരെ  https://se.census.gov.in എന്ന  പോർട്ടൽ സന്ദർശിച്ച് സെൽഫ് എന്യൂമറേഷൻ ചെയ്യാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img