03:30pm 25 May 2026
NEWS
കോടതിമുറികളിൽ പ്രകമ്പനം സൃഷ്ടിക്കുന്ന ഈ സുന്ദരി സ്വന്തമാക്കിയ വാ​ഹനത്തിന്റെ പ്രത്യേകതകൾ അറിയേണ്ടേ?

22/03/2025  07:54 PM IST
nila
കോടതിമുറികളിൽ പ്രകമ്പനം സൃഷ്ടിക്കുന്ന ഈ സുന്ദരി സ്വന്തമാക്കിയ വാ​ഹനത്തിന്റെ പ്രത്യേകതകൾ അറിയേണ്ടേ?

സുപ്രീം കോടതിയിലെ മിന്നും താരമാണ് സന റായിസ് ഖാൻ. സൗന്ദര്യം മാത്രമല്ല, കേസുകൾ വാദിക്കുന്നതിലെ മികവും ഈ യുവതിയെ ശ്രദ്ധേയയാക്കി. പല പ്രമാദമായ കേസുകളും കൈകാര്യം ചെയ്യുന്ന സന പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഏതെങ്കിലും കേസിന്റെ ഭാ​ഗമായല്ല. മറിച്ച്, പുതിയ റേഞ്ച് റോവർ വെലാർ സ്വന്തമാക്കിയതിലൂടെയാണ്. ഏത് വേരിയൻ്റാണ് സന വാങ്ങിയതെന്ന് വ്യക്തമല്ലെങ്കിലും  റേഞ്ച് റോവർ ലൈനപ്പിലെ പ്രധാനിയായ വെലാർ താരം സ്വന്തമാക്കിയതോടെ ചർച്ചകളിൽ ഇടംപിടിക്കുകയാണ് സനയും വെലാറും. 

റേഞ്ച് റോവർ ഇവോക്കിനും റേഞ്ച് റോവർ സ്‌പോർട്ടിനും ഇടയിലാണ് വെലാറിന്റെ സ്ഥാനം. ഏകദേശം 1.15 കോടി രൂപയ്ക്ക് മുകളിലാണ് ഈ ആഡംബര എസ്‌യുവിക്ക് ഓൺ-റോഡ് വില. ആരേയും കൊതിപ്പിക്കുന്ന രൂപമാണ് വെലാറിനുള്ളത്. പുതിയ പിക്‌സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വീക്ക് ചെയ്‌ത ബമ്പറുകളും ഫ്രണ്ട് ഗ്രില്ലും, റാപ് എറൗണ്ട് ടെയിൽലാമ്പുകളുമെല്ലാമാണ് എസ്‌യുവിക്ക് മിഴിവേകുന്നത്. അകത്തളത്തിലേക്ക് കയറിയാലും ആഡംബരപൂർണമായ അകത്തളമാണ് വാഹനത്തിൽ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ പണികഴിപ്പിച്ചിരിക്കുന്നത്.

ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും സൗകര്യവും കണക്റ്റിവിറ്റിയും സുരക്ഷാ സൗകര്യങ്ങളും ഒത്തിണങ്ങിയ വാ​ഹനമാണ് റേഞ്ച് റോവർ വെലാർ. വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള പുതിയ 11.4 ഇഞ്ച് കർവ്ഡ് ഡ്യുവൽ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സ്‌പെഷ്യൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ആക്റ്റീവ് റോഡ് നോയ്‌സ് ക്യാൻസലേഷൻ, എയർ പ്യൂരിഫയർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള സവിശേഷതകളും ഇതിലുണ്ട്.

 ഇതിനു പുറമെ 4G വൈ-ഫൈ ഹോട്ട്സ്പോർട്ടുള്ള കണക്റ്റഡ് കാർ ടെക് നാവിഗേഷൻ പ്രോ, കോൺഫിഗർ ചെയ്യാവുന്ന ആംബിയൻ്റ് ലൈറ്റിംഗ്, 360 പാർക്കിംഗ് എയ്‌ഡ് എന്നിവയും അതിലേറെയും പോലുള്ള പ്രധാന ഹൈലൈറ്റുകളാലും റേഞ്ച് റോവർ വെലാർ കിടിലമാണ്. 2.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഉള്ള 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയുടെ ഹൃദയം.

2.0 ലിറ്റർ പെട്രോൾ യൂണിറ്റ് 250 bhp പവറിൽ 365 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 430 Nm torque ആണ് നൽകുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകൾ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവർ വെലാർ പെട്രോൾ വെറും 8.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ മണിക്കൂറിൽ 210 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം ആഡംബര എസ്‌യുവിയുടെ ഡീസൽ മോഡൽ 7.5 സെക്കൻഡിനുള്ളിൽ 0-100 കി.മീ വേഗം എത്തിപ്പിടിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറിൽ 217 കിലോമീറ്ററാണ്. ഹാർഡ്‌കോർ എസ്‌യുവി ആയതിനാൽ 530 മില്ലീമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ഇതിനുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img