NEWS
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യൂഡിഫ് വിജയത്തിൽ ഖത്തറിൽ ആഘോഷം
25/06/2025 06:10 PM IST
nila

നിലമ്പുർ നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ചരിത്രവിജയം പ്രവാസ ലോകത്തും ആഘോഷമായി. ഈ മഹത്വപൂർണ്ണ വിജയം ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.ജനവിശ്വാസത്തിന്റെ പ്രകടനമായ ഈ വിജയം, നിലമ്പൂരിന്റെ വികസനത്തിന് പുതിയ വഴികളൊരുക്കുമെന്നും, പ്രവാസികളും ഈ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ അഭിപ്രായപ്പെട്ടു.ചടങ്ങിന്ന് ഇർഫാൻ പകര, അനീസ് വളപുരം, സലീം ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും മറ്റു ജില്ല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











