NEWS
ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ജീവിതോത്സവം
24/09/2025 06:26 PM IST
nila

ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ജീവിതോത്സവം എന്ന പദ്ധതിയുടെ യൂണിറ്റ് തല ഉത്ഘാടനം ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോമൻ നായർ, പ്രിൻസിപ്പൽ ബിനു കെ സാമുവൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോയ് , സീനിയർ അസിസ്റ്റൻറ് ജോമോൻ സി ടി തുടങ്ങിയവർ പ്രസംഗിച്ചു. ഇരുപത്തി ഒന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ പതാക ഉയർത്തൽ നടത്തി, കുട്ടികൾ എല്ലാവരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികൾ അവതരിപ്പിച്ച നൃത്ത ശില്പവും നടത്തി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











