06:02am 11 November 2026
NEWS
മലയാളി മിൽമയോടൊപ്പം ഓണം ആഘോഷിച്ചു
06/09/2025  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലയാളി മിൽമയോടൊപ്പം ഓണം ആഘോഷിച്ചു

കൊച്ചി : ഓണം വന്നാലും ഉണ്ണി പിറന്നാലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് മിൽമ തന്നെ പ്രിയങ്കരം. കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷീരകർഷകർ ഉല്പാദിപ്പിക്കുന്ന പാലും അതിന്റെ പവിത്രത നഷ്ടപ്പെടാതെ മിൽമ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളും ഉപയോഗിച്ച് മലയാളികൾ ഈ വർഷവും ഓണം സമുചിതമായി ആഘോഷിച്ചു.

എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി എന്നി ജില്ലകൾ ഉൾപ്പെടുന്ന മിൽമ എറണാകുളം മേഖലാ യൂണിയൻ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ ഈ ഓണക്കാലത് സർവ്വകാല റെക്കോർഡിലാണ്. അത്തം മുതൽ തിരുവോണം വരെയുള്ള ഓണക്കാലത്ത് 58 ലക്ഷം ലിറ്റർ പാലും, 3,83,000 കിലോ തൈരും കൂടാതെ 2.35 മെട്രിക് ടൺ നെയ്യും, 70,000 പാക്കറ്റ് പായസം മിക്സും ഉൾപ്പെടെ 6 കോടി രൂപയുടെ ഉൽപ്പന്നം വിപണനം നടത്തി.

ഉത്രാട ദിനത്തിൽ മാത്രം മേഖലാ യൂണിയൻ 11 ലക്ഷം ലിറ്റർ പാലും 90,000 കിലോ തൈരും വിൽപ്പന നടത്തി ചരിത്ര നേട്ടം കുറിച്ചു. മിൽമയുടെ സ്വന്തം വിപണന ശൃഖല വഴിയും കൂടാതെ നൂതന വിപണന സംവിധാനമായ ക്വിക്ക് കോമേഴ്‌സ് ഉപയോഗപ്പെടുത്തിയും മിൽമ ഷോപ്പികൾ വഴിയും വിപണനം നടത്തിയാണ് ഈ മിന്നും നേട്ടം കൈവരിച്ചത്. സാധാരണ ദിനങ്ങളെ അപേക്ഷിച്ച ഉത്രാട നാളിൽ പാലിന് മൂന്ന് ഇരട്ടിയോളം വിൽപ്പനയും ഉണ്ടായി. കഴിഞ്ഞ വർഷത്തേക്കാൾ ഇക്കാലയളവിൽ 2,15,000 ലിറ്റർ പാലും, 30,000 കിലോ തൈരും, മറ്റ് ഉല്പന്നങ്ങളിൽ 15% വിൽപ്പന വർദ്ധനവും കൈവരിച്ചിട്ടുണ്ട്. 

കേരളത്തിന്റെ സ്വന്തം ബ്രാന്റായ മില്മയെയും ക്ഷീരകർഷകരെയും മലയാളികൾ നൂറുമേനി പൊലിമയോടെയാണ് ഈ ഓണത്തിന് സ്വീകരിച്ചത്.

ഈ മികച്ച നേട്ടം കൈവരിക്കുന്നതിന് പ്രയത്‌നിച്ച ജീവനക്കാർ,വിതരണക്കാർ,മാറ്റ് ചെറുകിട ഏജന്റുമാർ എന്നിവരെയും മേഖലാ യൂണിയൻ ചെയർമാൻ പ്രത്യേകം അഭിനന്ദിച്ചു.

നാല് ജില്ലകളിലെയും ക്ഷീരകർഷകർക്കും സംഘം പ്രെസിഡന്റുമാർക്കും ജീവനക്കാർക്കും ലക്ഷക്കണക്കായ ഉപഭോക്താക്കൾക്കും ചെയർമാൻ ശ്രീ.സി.എൻ.വത്സലൻ പിള്ള നന്ദി രേഖപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img