04:36pm 17 September 2026
NEWS
ഗൾഫ് മേഘലയിൽ റദ്ദാക്കിയ സി.ബി.എസ്.ഇ പരീക്ഷകൾ വീണ്ടും നടത്തും; വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ തിരഞ്ഞെടുക്കാം
17/09/2026  11:56 AM IST
nila
ഗൾഫ് മേഘലയിൽ റദ്ദാക്കിയ സി.ബി.എസ്.ഇ പരീക്ഷകൾ വീണ്ടും നടത്തും; വിദ്യാർത്ഥികൾക്ക് വിഷയങ്ങൾ തിരഞ്ഞെടുക്കാം

​ദോഹ: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് റദ്ദാക്കിയ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്താൻ തീരുമാനം. ഖത്തർ, ഒമാൻ, യു.എ.ഇ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഇതിന് അവസരം ലഭിക്കുക.
​2026 മാർച്ച് മാസത്തിൽ മേഖലയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് പരീക്ഷകൾ റദ്ദാക്കുകയും, തുടർന്ന് പ്രത്യേക മൂല്യനിർണയ രീതിയിലൂടെ ഫലം പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ റദ്ദാക്കിയ വിഷയങ്ങളിൽ വീണ്ടും പരീക്ഷ എഴുതാൻ ബോർഡ് വിദ്യാർത്ഥികൾക്ക് അവസരം നൽകുകയാണ്.
​20 അക്കാദമിക് വിഷയങ്ങളും 20 തൊഴിൽ അധിഷ്ഠിത വിഷയങ്ങളും ഉൾപ്പെടെ ആകെ 40 വിഷയ ങ്ങളിലാണ് പരീക്ഷ നടക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് പരീക്ഷ എഴുതാവുന്നതാണ്. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി പരിഗണിക്കുക.
​പരീക്ഷയ്ക്ക് പ്രത്യേകം ഫീസ് ഈടാക്കില്ല. പരീക്ഷാ തീയതിയും സമയക്രമവും സി.ബി.എസ്.ഇ പിന്നീട് പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img