03:06pm 11 November 2026
NEWS
സി.ബി.എസ്.ഇ പരീക്ഷാ ടൈംടേബിൾ വിദ്യാർത്ഥികളുടെ ആശങ്ക പരിഗണിക്കും സി.ബി.എസ്.ഇ കൗൺസിൽ.
15/10/2025  05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി.ബി.എസ്.ഇ പരീക്ഷാ ടൈംടേബിൾ വിദ്യാർത്ഥികളുടെ ആശങ്ക  പരിഗണിക്കും സി.ബി.എസ്.ഇ  കൗൺസിൽ.

സി.ബി.എസ്.ഇ  പത്ത്, പന്ത്രണ്ട്  ക്ലാസുകളിലെ  പരീക്ഷ ടൈംടേബിൾ തയ്യാറാക്കിയപ്പോൾ  രണ്ടു വിഷയങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചതിനെ തുടർന്നുള്ള വിദ്യാർത്ഥികളുടെ ആശങ്ക ഒഴിവാക്കി പരീക്ഷ നടത്തുന്നതിനുള്ള  നടപടി സ്വീകരിക്കാമെന്ന്    സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ അറിയിച്ചതായി നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂള്സ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു. 

സിബിഎസ്ഇ യുടെ പുതുക്കിയ പരീക്ഷ രീതി അനുസരിച്ച്  ഈ അധ്യയന വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷയാണ് .  

ഫെബ്രുവരി പകുതിയിൽ പരീക്ഷ ആരംഭിച്ച് ഏപ്രിൽ ആദ്യവാരം ഫലം  പ്രഖ്യാപിക്കുകയും തുടർന്ന് രണ്ടാമത്തെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ആവശ്യമായ സമയം ക്രമീകരിച്ചു കൊണ്ടാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. 

നിലവിലെ ടൈംടേബിൾ പ്രകാരം പത്താം ക്ലാസിന് ഫെബ്രുവരി 5ന് മലയാളം, 6ന് സോഷ്യൽ സ്റ്റഡീസ് എന്നീ പരീക്ഷകളാണ് നിശ്ചയിച്ചിരിക്കുന്നത്.  ഈ രണ്ട് പരീക്ഷകൾ തുടർച്ചയായ ദിവസങ്ങളിൽ വന്നിരിക്കുന്നതുമൂലം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള  സമയക്കുറവ് വിദ്യാർത്ഥികളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്.  ഈ വിഷയം തന്നെ പ്ലസ് ടു പരീക്ഷയിലും ബാധിച്ചിട്ടുണ്ട്.

സിബിഎസ്ഇ പരീക്ഷാ സമ്പ്രദായം അനുസരിച്ച് , ഒരു നിശ്ചിത ദൂരപരിധിക്കുള്ളിൽ ഉള്ള  സിബിഎസ്ഇ നിർദ്ദേശിക്കുന്ന  അംഗീകൃത സ്കൂളുകളാണ്  പരീക്ഷ സെൻററുകൾ ആയി അനുവദിക്കുന്നത്.  പരീക്ഷാ ദിവസങ്ങളിലെ യാത്രയും തുടർ പരീക്ഷകളെ ബാധിക്കും.  

സ്കൂളുകളും വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന  പ്രായോഗിക ബുദ്ധിമുട്ടുകൾ   കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ കേരള   , പരീക്ഷാ കൺട്രോളറെ അറിയിക്കുകയും പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് നേരിടാത്ത രീതിയിൽ പരീക്ഷ ടൈംടേബിൾ പുനർ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന്  അറിയിച്ചതായും  ഈ വിഷയത്തിൽ  ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. ഇന്ദിര രാജൻ വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img