09:32pm 17 April 2026
NEWS
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: നൂറ് ശതമാനം വിജയവുമായി സൻസ്കാര സ്‌കൂൾ
16/04/2026  03:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: നൂറ് ശതമാനം വിജയവുമായി സൻസ്കാര സ്‌കൂൾ

 

കൊച്ചി, ഏപ്രിൽ 16, 2026: 2025–26 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി സൻസ്കാര സ്‌കൂൾ, കൊച്ചി. 82 ശതമാനം വിദ്യാർത്ഥികളാണ് ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കിയിരിക്കുന്നത്. 37 ശതമാനം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടുകയും ചെയ്തു.

ആദിത്യ പ്രമോദ് (99.4%), അനാഹിത അനീഷ് മേപുറത്ത് (99%), കാത്തി ആൻ തോമസ് (98.2%), ഫാത്തിമ യാസ്മിൻ (96.6%), ലിയോൺ ജോർജ് ബിജോ (96.6%) എന്നിവരാണ് ഈ അധ്യയന വർഷത്തെ സ്‌കൂൾ ടോപ്പേഴ്സ്. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവർക്ക് ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകിയ രക്ഷിതാക്കളെയും അധ്യാപകരെയും സൻസ്കാര സ്കൂൾ മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു.

അക്കാദമിക് മികവിനൊപ്പം സർഗ്ഗാത്മകത, കായികം, സംരംഭകത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കും മുൻഗണന നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനരീതിയാണ് സൻസ്‌കാര സ്‌കൂൾ മുന്നോട്ടുവെക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img