01:54am 28 October 2026
NEWS
സി.ബി.എസ്.സി. പത്താംക്ലാസ് പരീക്ഷാഫലം: ശാന്തിനികേതന്‍സ്കൂളിന് ഉജ്ജ്വലവിജയം.
15/05/2025  06:05 PM IST
nila
സി.ബി.എസ്.സി. പത്താംക്ലാസ് പരീക്ഷാഫലം: ശാന്തിനികേതന്‍സ്കൂളിന്   ഉജ്ജ്വലവിജയം.

ദോഹ,ഖത്തര്‍: 2025 ലെ സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മറ്റി പ്രസിഡന്‍റ്  റഷീദ് അഹമ്മദ്, മാനേജ്മെന്‍റ് കമ്മറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ റഫീഖ് റഹീം  വൈസ് പ്രിന്‍സിപ്പല്‍ സുജിത്കുമാര്‍ എന്നിവര്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും, സമഗ്രവും നിരന്തരവുമായ പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളെ വിജയത്തിലേക്ക് നയിച്ച അദ്ധ്യാപകര്‍ക്കും, പ്രചോദനം നല്‍കിയ രക്ഷിതാക്കള്‍ക്കും  അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.133 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതി നൂറുശതമാനം വിജയത്തോടെ സ്കൂളിന്‍റെ യശസ്സുയര്‍ത്തിയത്. സ്കൂള്‍ടോപ്പേഴ്സ്: ലാമിയ മുസ്ലിഹുദ്ദീന്‍  (97.8%),പ്രണവ് സുരേഷ്  (97%),മുഹമ്മദ്‌ ഓടാം മന്നിയില്‍ (96.2%)
90% നു മുകളില്‍ മാര്‍ക്കു നേടിയ വിദ്യാര്‍ത്ഥികള്‍
ലാമിയ മുസ്ലിഹുദ്ദീന്‍(97.8%),പ്രണവ് സുരേഷ്(97%),മുഹമ്മദ്‌ ഓടാം മന്നിയില്‍ (96.2%), ലൈബ മുസ്ലിഹുദ്ദീന്‍(96%),മുഹമ്മദ്‌ അമാന്‍ എറക്കോടന്‍(95.2%),മുഹമ്മദ്‌ ഉസൈര്‍ അന്‍സാരി (94.8%), ഹൈഫ ഷെറിന്‍(94.4%),നൂഹ നസ്മി അബ്ദുറഹ്മാന്‍(94.4%),നിയ നിലോ ഫര്‍(94%), സാന്‍വി നവാസ്(94%),ജസനിയ എലങ്കേശ്വരം(93.6%),തമീസ് പുതിയവീട്ടില്‍ (93.6%),തമന്ന ഫാത്തിമ(93%),ആയിഷ ബിന്‍ത് മുസ്തഫ(92.8%),മുഹമ്മദ്‌അയാന്‍ (92.4%), ഫവാസ് അഷ്‌റഫ്‌ (92.4%),നഷ് വ ഷജീദ്(92%),റിസാന്‍ മുഹമ്മദ്(92%),റസാന്‍ ഔനി അമിന്‍ (91.6%),ഫൈഹ ലീം(91.4%),ഷഹ്ഷാദ്അലി(91.2%),ഹന്നഹക്കീം(90.06%),മുഹമ്മദ്‌രിഖാസ് (90%)   
സബ്ജക്റ്റ് ടോപ്പേഴ്സ് 
ഇംഗ്ലീഷ് (99%)-ഗണിതശാസ്ത്രം- ലാമിയ മുസ്ലിഹുദ്ദീന്‍(99%),ഇംഗ്ലീഷ്-,(99%)നൂഹ നസ്മി അബ്ദുറഹ്മാന്‍,അടിസ്ഥാന ശാസ്ത്രം-ഫവാസ് അഷ്‌റഫ്‌(99%),സോഷ്യല്‍ സയന്‍സ്- ലൈബ മുസ്ലിഹുദ്ദീന്‍(97%),മലയാളം-മുഹമ്മദ്‌ ഓടാം മന്നിയില്‍ (98%),അറബിക്-റസാന്‍ ഔനി അമിന്‍(100%),ഹിന്ദി-പ്രണവ്സുരേഷ്(92%),ഉറുദു-മുഹമ്മദ്‌ ഉസൈര്‍ അന്‍സാരി (96%),തമിള്‍-,ജസനിയ എലങ്കേശ്വരം(85%),ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി-മുഹമ്മദ് ഓടാം മന്നിയില്‍(100%) 
വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സപ്പോർട്ട്സ്റ്റാഫിന്‍റേയും അക്ഷീണ പരി ശ്രമത്തിന്‍റെ തെളിവാണ് ഈ മികച്ച വിജയം ,അവരുടെ കൂട്ടായ സമർപ്പണമാണ് ഈ നേട്ടം സാധ്യമാക്കിയത്. ഭാവിബാച്ചുകൾക്ക് ഉയർന്ന മാനദണ്ഡം സൃഷ്ടിച്ചുകൊണ്ട് മികച്ച പ്രകടനവും മാതൃകാപരമായ സ്കോറുകളും നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക അഭിനന്ദനം ലഭിച്ചു.അദ്ധ്യയനമികവ്,സ്വഭാവരൂപീകരണം,സമഗ്രമായ പരിപോഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍സ്കൂള്‍ ഉറച്ചുനില്‍ക്കുന്നു. ഭാവിവിജയത്തിന് ആവശ്യമായ വിജ്ഞാനം, ജീവിതമൂല്യങ്ങൾ, നൈപുണികള്‍ എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള സ്കൂളിന്‍റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ വിജയം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img