03:58pm 18 April 2026
NEWS
സി .ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് നൂറുമേനി വിജയം
18/04/2026  12:34 PM IST
nila
സി .ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് നൂറുമേനി വിജയം

ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയവുമായി ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ 622 വിദ്യാർത്ഥികളും വിജയിച്ചതോടെ സ്കൂളിന് 100 ശതമാനം വിജയം കൈവരിക്കാനായി.
​ഐഡ ബിജിമോന് ചരിത്ര വിജയം
അഞ്ച് വിഷയങ്ങളിലും 100 ശതമാനം മാർക്ക് (500/500) നേടി ഐഡ ബിജിമോൻ സ്കൂളിന്റെ അഭിമാനമായി മാറി. അസാമാന്യമായ ഈ നേട്ടം സ്കൂളിന്റെ ചരിത്രത്തിലെ തന്നെ തിളക്കമാർന്ന അധ്യായമാണ്.അഫാഫ് മുസ്സമ്മിൽ ഹുസൈൻ, മുഹമ്മദ് നസാൻ അൻവർ, ദീപിക പളനി, മിഷാര മന്മഥൻഎന്നിവരാണ് 
99%മാർക്കോടെ രണ്ടാം സ്ഥാനത്തെത്തിയത്.
ഡാനിയൽ ചിറ്റിലപ്പിള്ളിയാണ് 98.8%മാർക്കുമായി മൂന്നാം സ്ഥാനത്ത്.പരീക്ഷയെഴുതിയവരിൽ 524 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനോടെയാണ് വിജയിച്ചത്. ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, മലയാളം, അറബിക്, ഉറുദു, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിരവധി വിദ്യാർത്ഥികൾ 100-ൽ 100 മാർക്കും കരസ്ഥമാക്കി.ഇംഗ്ലീഷ് (99 - ലേറ അബ്ദുൽ അസീസ്), ഫ്രഞ്ച് (99 - മിഷാര മന്മഥൻ), ഹിന്ദി (98 - അലീഷ്യ മരിയ അജീത്, ശൗര്യ സന്തോഷ്, ആയാൻ ഹസൻ), തമിഴ് (98 - തരുൺ പ്രകാശ്, നൂറുൽ ആഫിന, ദീപിക പളനി), ഇൻഫർമേഷൻ ടെക്നോളജി (93 - മുഹമ്മദ് അഷ്ഫാഖ് നിസാർ) എന്നിവർ വിവിധ വിഷയങ്ങളിൽ സ്കൂളിൽ ഒന്നാമതെത്തി.
​വിദ്യാർത്ഥികളുടെ ഈ ഉജ്ജ്വല വിജയത്തിൽ സ്കൂൾ മാനേജ്‌മെന്റും പ്രിൻസിപ്പലും അഭിനന്ദനങ്ങൾ അറിയിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യൻ എംബസി, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ നൽകുന്ന പിന്തുണയ്ക്ക് പ്രിൻസിപ്പൽ നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img