
ബ്രിസ്ബേൻ: നവരസ സണ്‍ഷൈന്‍ കോസ്റ്റിന്റെ മൂന്നാമത് നാടകമായ 'കായെനിന്റെ അവകാശികള്‍' നവംബർ ഒന്നിന് വൈകിട്ട് 5 മണിക്ക് ബ്രിസ്‌ബേൻ ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. നടനും നിർമാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ് കെ.മാത്യു നാടകത്തോടനുബന്ധിച്ചുള്ള സമ്മേളനം
ഉദ്ഘാടനം ചെയ്യും. നാടകത്തിന്റെ സംവിധായകൻ ലെവിൻ ജോബോയ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്രിസ്‌ബേൻ സെയ്ന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലെ സഹ വികാരി ഫാ.റോബിൻ ഡാനിയേൽ,ക്വീൻസ്ലാൻഡ് മലയാളി അസോസിയേഷൻ പ്രതിനിധി പനക്കതറ തങ്കപ്പൻ,വേൾഡ് മലയാളി കൗൺസിൽ ബ്രിസ്‌ബേൻ ചാപ്റ്റർ ചെയർമാൻ ഷാജി തേക്ക്നത്ത്, ഓം ബ്രിസ്‌ബേൻ പ്രസിഡന്റ് വിഗ്നേഷ്, നൃത്ത സംവിധായകൻ ജോബി കലാഭവൻ,ഐ.എൻ.സി ഓസ്ട്രേലിയ കോർഡിനേറ്റർ സാജു സി. പി, നവോദയ ബ്രിസ്‌ബേൻ സംയുക്ത സെക്രട്ടറി ഷിബു പോൾ,ബ്രിസ്‌ബേൻ ക്നാനായ അസോസിയേഷൻ പ്രസിഡന്റ് ദിലീപ് ജോസ്, ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ്,ബ്രിസ്ബേൻ ആൻഡ് സറൗണ്ട്സ് മലയാളി അസോസിയേഷൻ പ്രതിനിധി കിഷോർ, സ്‌പ്രിംഗ് ഫീൽഡ് മലയാളി അസോസിയേഷൻ ഉപാധ്യക്ഷൻ ബിജോ ജോസ്,ടുവൂമ്പ മലയാളി അസോസിയേഷൻ ഉപാധ്യക്ഷൻ ജെനിൻ ബാബു,ആർട്ടിസ്റ്റ് ദീപു ജോസ്, എന്നിവർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
ലെവിൻ ജോബോയ് ( രചന, സംവിധാനം) ക്ലൈവ് ഫെർണാണ്ടസ് (മ്യൂസിക്, റെക്കോർഡിംഗ് ,മിക്‌സിംഗ്) റിജോ പേരേപ്പാടൻ, നൈബിൻ ജോസ്(കലാസംവിധാനം) നിയോട്സ് വക്കച്ചൻ (നവരസ പി ആർ. ഒ.) ഫെലിക്സ് മനോജ്(സ്റ്റേജ് സൗണ്ട് മിക്സിംഗ്) തോമസ് കാഞ്ഞിരപ്പള്ളി(രംഗപടം) ജോ, ഡാർക്ക് റൂം പ്രൊഡക്ഷൻ (സിനിമാറ്റിക് ക്യാമറ വർക്ക്) എന്നിവരാണ് അണിയറ പ്രവർത്തകർ.
പ്രിൻസ് പുന്നൂസ്,ഫ്രാൻസി ജോൺ, ജോബിഷ് ലൂക്ക,പ്രതീഷ് പോൾ, മിഥുൻ ജയിംസ്,ദിലീപ് പട്ടയത്ത്,ചാർളി മാത്യു,ടെസ്സ് ജോബിഷ്, ആന്റോയ്നെറ്റ് ക്ലൈവ്,ജോയ് പുതുപ്പറമ്പിൽ,അനൂപ് അറയ്ക്കൻ,അനൂപ് വർഗീസ്, ലിയോ, ബിബിൻ ലൂക്കോസ്, പൗലോസ്, സ്മൈൽ മാത്യു,തിയോ തോംസൺ, റോബി പുതുശേരി, സിജി,സഞ്ജു തോമസ്, ട്രോം ജോസഫ്,ടോണി ജോസഫ്,ജെഫി ജോൺ എന്നിവർ വിവിധ കഥാപാത്രങ്ങളായി അരങ്ങിൽ എത്തും.
ദിലീപ് പട്ടയത്ത് (ഓഫീസ് അഡ്മിനിസ്ട്രേഷൻ) സെസിൽ ഒരമാടത്തിൽ (ചീഫ് അക്കൗണ്ടന്റ്) ജോസ് സിറിയക് (ഗതാഗതം) മാർട്ടിൻ ചാണ്ടി ( ആർട്ട് കോഡിനേറ്റർ)
ബ്രിസ്ബേനിലെ പ്രശ്‌സ്ത ഷെഫ് ആയ ഫൈവ് സ്റ്റാർ കാറ്ററിംഗ് ഷെഫ് ടോം ആണ് കായേൽ സ്പെഷ്യൽ ബിരിയാണി ഒരുക്കുന്നത്.
ടോജി ജോസഫ്,ജോബി ജോസഫ്,വിഷ്ണു പ്രകാശ്,ലിബിൻ ലൂക്കോസ്,ദീപുപോൾ,അരുൺ വർഗീസ്,എന്നിവരാണ് സംഘാടക സഹായികൾ.








