NEWS
വിശ്വാസത്തിന്റെ സന്ദേശവുമായി കാതോലിക്ക ബാവ ഖത്തറിൽ
20/01/2026 11:59 AM IST
nila

ദോഹ: യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കാതോലിക്കയായ അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഖത്തറിൽ ഭക്തിപൂർവവും വർണാഭവുമായ സ്വീകരണം നൽകി. ദോഹയിലെ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെയും മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുമാണ് സ്വീകരണം സംഘടിപ്പിച്ചത്.
അബുഹമൂറിലെ കോപ്റ്റിക് ചർച്ച് കോൺഫറൻസ് ഹാളിലേക്ക് ബാവയെ ഭക്തിസാന്ദ്രമായ ഘോഷയാത്രയിലൂടെ ആനയിച്ചു. വിവിധ സഭകളിലെ വൈദികരും വിശ്വാസികളും, ഇന്ത്യൻ എംബസിയുടെ കീഴിലെ APEX BODY പ്രതിനിധികളും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായിരുന്നു.
ക്രൈസ്തവ ഐക്യവും സഹോദര്യവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ബാവ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











