കൊച്ചി : മേജർ അതിരുപതയിലെസീറോ മലബാർ സഭ വിശ്വാസികളെ രണ്ട് ചേരിയിലാക്കി മെത്രാപ്പോലീത്തൻ വികാരി കൊണ്ടുവന്ന സമവായം റദ്ദാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സിഎൻഎ ) ആവശ്യപ്പെട്ടു.മാർപാപ്പയും , സിനഡും അംഗീകരിച്ച ഏകീകൃത കുർബാന മേജർ അതിരൂപതയിൽ പൂർണ്ണമായി നടപ്പിലാക്കുവാൻ തയ്യാറാകണം.
സഭവിരുദ്ധരോട് ചേർന്ന് അതിരൂപതയെ തകർക്കുവാൻ നേതൃത്വം കൊടുക്കുന്ന മേജർ ആർച്ച്ബിഷപ്പ്, മെത്രാപ്പോലീത്തൻ വികാരി ഇവർ സ്വയം സ്ഥാനത്യാഗം ചെയ്യണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ നേതൃയോഗം ചൂണ്ടിക്കാട്ടി.വത്തിക്കാൻ്റെ അഡ്മിനിസ്ട്രേറേറ്റർ ഭരണം അതിരൂപതയിൽ വേണം. വിശ്വാസികളെ കബളിപ്പിക്കുന്ന സിനഡായി മാറിയതായി യോഗം ആരോപിച്ചു.കുർബാനയെ അവഹേളിച്ച വൈദീകർക്കെതിരെ എത്രയും വേഗം നടപടി ഉണ്ടാകണം. എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറന്ന് ഏകീകൃത കുർബാനക്ക് തുടക്കം കുറിക്കണം.നേതൃയോഗത്തിൽ ചെയർമാൻ ഡോ. എം പി ജോർജ് അധ്യക്ഷത വഹിച്ചു.
ജോസ് പാറേക്കാട്ടിൽ, പോൾസൺകുടിയിരിപ്പിൽ, ഷിജു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസീസ്, ഷൈബി പാപ്പച്ചൻ, എൻ എ സെബാസറ്റ്യൻ, എം.എ ജോർജ് ഷൈജൻ തോമസ്, മാർട്ടിൻ ജോസ്, എൻ.പി ആൻ്റണി, ജോസ് വർക്കി, ഇ.പി. വർഗീസ് എന്നിവർ പ്രസംഗിച്ചു.








