
ജാതിസെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനം ഒരു മിസൈൽ വേഗതയിലായിരുന്നു. 2023 ൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യമുന്നണിയിലേക്ക് കാലുമാറി. രാഹുൽഗാന്ധിയെ വെട്ടി മോദിക്കുപകരം പ്രധാനമന്ത്രിയാക്കാൻ പോയ നിതീഷിനെ ഓടിച്ചപ്പോൾ വീണ്ടും എൻ.ഡി.എ സംരക്ഷിച്ചു നിർത്തി. അക്കാലത്ത് നിതീഷും തേജസ്വിയാദവും കൂടി ഒരു ജാതിസെൻസസ് എടുത്തു. സോഷ്യോ ഇക്കണോമിക് സർവ്വേ എന്നായിരുന്നു അതിന്റെ പേര്. സർവ്വേ ആർ.ജെ.ഡി അട്ടിമറിച്ചു എന്ന് ബി.ജെ.പി ബിഹാർ ഘടകം ആരോപിച്ചു. നിതീഷ് അതിനെ പിന്തുണക്കുക കൂടി ചെയ്തതോടെ കേന്ദ്രത്തിന്റെ ജാതിസെൻസസ് പുറത്തുവന്നു.
തനിയാവർത്തന ചരിത്രം
1989 ൽ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ബോഫോഴ്സ് അഴിമതി ആരോപണം ഉയർന്നത്. കോൺഗ്രസിൽ ഒരു വിഭാഗം മുൻ പ്രധാനമന്ത്രി വി.പി. സിംഗിന്റെ നേതൃത്വത്തിൽ ഇറങ്ങിത്തിരിച്ചെങ്കിലും പിന്നീട് ജനതാദളിൽ ചേർന്നു. ആ ദൾ വിഭാഗമാണ് മണ്ഡൽ കമ്മീഷനുവേണ്ടി ശബ്ദമുയർത്തിയത്. വടക്കേ ഇൻഡ്യയിലെ ദൾ, യാദവ്, ദലിത്, ബി.എസ്.പി, മുസ്ലീം, എസ്.പി കക്ഷികൾ മുഖ്യപ്രതിപക്ഷകക്ഷിയായ ബി.ജെ.പിയെയും കൂട്ടി രാജീവ് ഗാന്ധിയെ തോൽപ്പിച്ചു. കേരളത്തിൽ മുന്നോക്ക വിഭാഗത്തിന്റെ പിന്തുണ തേടിയ യു.ഡി.എഫ് 20 ൽ 17 സീറ്റും നേടി.
ബി.ജെ.പി കളംമാറ്റി
ബി.ജെ.പി അയോദ്ധ്യയാത്രയും രാമക്ഷേത്രനിർമ്മാണവും തുടങ്ങിയപ്പോൾ മണ്ഡൽ റിപ്പോർട്ട് നടപ്പാക്കാനുള്ള സമരവുമായി വടക്കേ ഇൻഡ്യയിലെ ദൾ, മുസ്ലീം, ദലിത് കക്ഷികൾ ഏറ്റുമുട്ടി. നിരവധി ആത്മാഹുതിൾ നടന്നു. മണ്ഡൽ റിപ്പോർട്ട് നടപ്പിലാക്കിയശേഷം വി.പി. സിംഗ് രാജിവച്ചു. വി.പി. സിംഗ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ലാൽ കൃഷ്ണ അദ്വാനി മന്ത്രിസ്ഥാനം രാജിവച്ച് അയോദ്ധ്യയാത്രയിൽ പങ്കുചേർന്നു.
മണ്ഡൽ റിപ്പോർട്ടും സമസ്യകളും
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 27% ജാതികൾ ഒ.ബി.സി എന്ന വിഭാഗത്തിൽപ്പെടുന്നവരും സ്റ്റേറ്റ് ക്വാട്ടയിൽ പെടുന്നവരും ഉൾപ്പെടുന്നു. എന്നാൽ 100 ഒഴിവുകൾ വന്നാലെ 27 ഒഴിവുകൾ ഉണ്ടാകൂ. കേരള സംസ്ഥാനത്തുള്ള മുസ്ലീങ്ങളിൽ വടക്കേമലബാറിലെ മാപ്പിള വിഭാഗങ്ങൾ മാത്രമാണ് ഒ.ബി.സി എന്ന ആനുകൂല്യത്തെപ്പറ്റി ചോദിക്കുന്നുള്ളു. ഇൻഡ്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലുള്ള പാവപ്പെട്ട മുസ്ലീങ്ങൾക്ക് ഒ.ബി.സി ആനുകൂല്യം ലഭിക്കുന്നില്ല. കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന എ.കെ. ആന്റണി, മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ എന്നിവർ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഭരണകാലത്ത് പട്ടികജാതി വിഭാഗമന്ത്രിയായിരുന്ന സീതാരാം കേസരിയുടെ ശുപാർശപ്രകാരമാണ് മുസ്ലീം ലീഗിന് മണ്ഡൽ കമ്മീഷൻ ശുപാർശ നൽകിയത്. ഇങ്ങനെയാണ് കമ്മീഷൻ ശുപാർശ ചെയ്യാത്ത പല സംഘടനകൾക്കും ഒ.ബി.സിയിൽ അംഗത്വം കിട്ടിയത്.
ക്വാട്ടാ ഇല്ല
1931 ൽ ഇൻഡ്യ സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന സെൻസസിലൂടെയാണ് തിരുവിതാംകൂറിൽ രാജഭരണകാലത്ത് ഒ.ബി.സി വിഭാഗങ്ങൾക്ക് ക്വാട്ടാ സംവരണം അനുവദിച്ചത്. ആ ഉത്തരവാണ് 1935 ന് ശേഷം കൊച്ചിയിലും 1956 ൽ കേരള രൂപീകരണത്തിനുശേഷം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിയമം രൂപീകൃതമാണ്. അതേത്തുടർന്ന് ഒ.ബി.സി സംവരണം കേരളത്തിൽ ക്വാട്ടാ അടിസ്ഥാനത്തിലാണ്.
ഈഴവർ, തീയ്യർ, ബില്ലവർ(125-14%), മുസ്ലീങ്ങൾ(10-12%),ലാറ്റിൻ കത്തോലിക്കർ, ആംഗ്ലോ ഇൻഡ്യൻ(4%), നാടാർ(ഹിന്ദു നാടാർ+ക്രിസ്ത്യ, നാടാർ(ൗെരശ) 2%, വിശ്വകർമ്മജർ(3%), ധീവരർ(1%), ഒ.ബി.സി.എസ്-3% ഏകദേശം 70 ഓളം നാടാർ സംഘടനകൾക്ക് ഒ.ബി.സിയുടെ ഭാഗമായ 3 ശതമാനം സംവരണത്തിന് ഈ വിഭാഗങ്ങൾക്ക് അർഹതയുണ്ട്.
രാഹുൽഗാന്ധിയുടെ ഈ രംഗത്തെ പരിചയക്കുറവുകൊണ്ടായിരിക്കും ഒ.ബി.സിയുടെ കേന്ദ്ര റിസർവേഷൻ ക്വാട്ടാ ഏർപ്പെടുത്തണമെന്ന് പറയുന്നത്. എന്നാൽ കേന്ദ്ര റിസർവേഷന് 27 ശതമാനമായി നിശ്ചയിച്ചിട്ടുള്ളത് സ്റ്റേറ്റ് അടിസ്ഥാനത്തിൽ ഭാഗിച്ചാൽ പോലും ഒ.ബി.സികളുടെ കേന്ദ്രലിസ്റ്റിൽ 5013 ജാതികൾ ഉണ്ട്. സ്റ്റേറ്റ് തിരിച്ചാൽപ്പോലും ക്വാട്ടാ സമ്പ്രദായം പ്രായോഗികമല്ല.
ഇ.ഡബ്ല്യു.എസ് സംവരണം കോൺഗ്രസ് തുടങ്ങി, മോദി നടപ്പിലാക്കി
വി.പി. സിംഗ് സർക്കാർ തുടങ്ങി വച്ചതാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്. പിന്നീട് രാജീവ് ഗാന്ധിയുടെ മരണംവരെ അത് നീണ്ടുപോയെങ്കിലും പി.വി. നരസിംഹറാവു സർക്കാരിന്റെ കാലമായപ്പോൾ മണ്ഡൽ സംവരണം സുപ്രീംകോടതിയിലായി. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 10% സാമ്പത്തിക സംവരണം കേന്ദ്രസർക്കാർ ഉത്തരവിറക്കി. ക്രീമിലെയർ വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വിധി വന്നു. ഭരണഘടനാ ഭേദഗതിയില്ലാതെ സംവരണം 50 ശതമാനം കവിയരുതെന്നു സുപ്രീംകോടതിയുടെ പ്രസിദ്ധമായ ക്രീമിലെയർ വിധി വന്നു. കേന്ദ്രത്തിലെ നരസിംഹറാവുവിന്റെ 10 ശതമാനം സാമ്പത്തിക സംവരണം എന്ന സ്റ്റാറ്റിയൂട്ടറി ഉത്തരവ് കോടതി റദ്ദാക്കി.
നരസിംഹറാവുവിന് ശേഷം വന്ന വാജ്പേയി സർക്കാർ 13 ദിവസത്തിൽ തുടങ്ങി സ്ഥിരം സർക്കാരായി. 2004 ൽ മൻമോഹൻസിംഗിന്റെ ഭരണകാലം സംവരണം വളരെ ശക്തമായ വിഷയമായിരുന്നു. ഇടതുപക്ഷ പിന്തുണയുള്ള മിനിമം പരിപാടി അംഗീകരിച്ച ആദ്യ യു.പി.എ സർക്കാർ.
സിൻഹ കമ്മീഷൻ: ആദ്യത്തെ ജാതിരഹിത കമ്മീഷൻ
2006 ൽ മൻമോഹൻസിംഗ് സർക്കാർ ആദ്യത്തെ ജാതി സംവരണേതര പഠന കമ്മീഷൻ രൂപീകരിച്ചു. റിട്ടയേർഡ് മേജർ ജനറൽ എസ്.ആർ. സിൻഹു ചെയർമാനായ ആദ്യത്തെ എൻ.സി.ഇ.ബി.സി കമ്മീഷൻ. ദേശീയ കമ്മീഷൻ ഫോർ ഇക്കണോമിക്കലി ബാക്ക്വേർഡ് ക്ലാസസ് എന്നയിരുന്നു കമ്മീഷന്റെ മുഴുവൻ പേര്.
2010 ജൂലൈയിൽ കമ്മീഷൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എല്ലാ രാഷ്ട്രീയ കക്ഷികളെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഭരണഘടനാ ഭേദഗതിയിലൂടെ 10 ശതമാനം സാമ്പത്തികസംവരണം ഏർപ്പെടുത്തണമെന്ന് ആദ്യ എൻ.സി.ഇ.ബി.സി കമ്മീഷൻ നൽകിയ റിപ്പോർട്ട് 2014 വരെ മൻമോഹൻസിംഗിന്റെ പരണത്തിരുന്നു. ആ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ കോൺഗ്രസിന് നേരിയ ഭൂരിപക്ഷമെങ്കിലും കിട്ടിയേനെ.
കോൺഗ്രസിൽ ആശയക്കുഴപ്പം തുടങ്ങി
ബി.ജെ.പി 2014 ൽ അധികാരത്തിൽ വരുന്നതിന് മുമ്പുതന്നെ കോൺഗ്രസിൽ സാമ്പത്തിക സംവരണം സംബന്ധിച്ച ചർച്ചകൾ തുടങ്ങി. കേന്ദ്രമന്ത്രി വിലാസ് റാവു ദേശ് മുഖ്, എ.ഐ.സി.സി സെക്രട്ടറിയായിരുന്ന മുകുൾ വാസ്നിക്ക്, രാജ്യസഭ ഡെപ്യൂട്ടി ചെയർമാനായിരുന്ന പ്രൊഫ. പി.ജെ. കുര്യൻ എന്നിവർ മുന്നോക്ക സമുദായങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നാവശ്യത്തിനുവേണ്ടി ലോബീയിംഗ് തുടങ്ങിയിരുന്നു. സംവരണവിഷയത്തിലുള്ള പ്രാഗത്ഭ്യമില്ലായ്മ രാഹുൽഗാന്ധിക്കും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സോണിയാഗാന്ധിയുടെ ഉപദേശകനുമായിരുന്ന അഹമ്മദ് പട്ടേൽ, കേന്ദ്ര-ആഭ്യന്തര ധനകാര്യമന്ത്രി സ്ഥാനത്തിരുന്ന പി. ചിദംബരം എന്നിവരാണ് യു.പി.എ ചെയർമാനായിരുന്ന സോണിയാഗാന്ധിയെ പിന്തിരിപ്പിച്ചത്. സാമ്പത്തിക സംവരണനടപടികൾ തുടങ്ങാൻ ബഡ്ജറ്റിൽ വിഭാവന ചെയ്തിരുന്ന 1000 കോടി രൂപ ബഡ്ജറ്റ് വന്നപ്പോൾ പ്രധാനമന്ത്രി പോലും അറിയാതെ നൈപുണ്യവികസനവകുപ്പിലേക്ക് ചിദംബരം മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം സെൻസസ് വകുപ്പിന്റെ മന്ത്രി കൂടിയായിരുന്നു. കോൺഗ്രസിനുള്ളിലെ ആശയക്കുഴപ്പം മുതലെടുത്ത് ജാതിസെൻസസ് നീക്കിവച്ചു. രാഹുൽഗാന്ധിക്ക് സംവരണ വിഷയം സംബന്ധിച്ച് ഗ്രാഹ്യം ഇല്ലാത്തതുകൊണ്ട് തൊഴിലില്ലായ്മയും സംവരണത്തെയും ചേർത്തുപിടിക്കുന്ന തീരുമാനങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരുന്നത്.
ജാതിസെൻസസും ഇൻഡ്യാ സഖ്യ രൂപീകരണവും
വനിത സംവരണ നിയമം പാസ്സാക്കാൻ നരേന്ദ്രമോദി ഇറങ്ങി പുറപ്പെടുന്നതിന് മുൻപ് 2018 ൽ സാമ്പത്തിക സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള 103-ാം ഭരണഘടന ഭേദഗതി മോദി സർക്കാർ പാസ്സാക്കി. അതിനെതിരായി സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിൽ നടന്ന കേസ്സുകൾ ആണ് ജാതി സംവരണേതര വിഭാഗങ്ങളായി കണ്ടെത്തിയത്. സാമ്പത്തികമായി ദുർബല വിഭാഗങ്ങൾ എന്ന പേരാണ് ഈ വിഭാഗങ്ങൾക്ക് സുപ്രീംകോടതിയുടെ അംഗീകാരത്തോടെ നൽകിയിരിക്കുന്നത്.
2023 ലാണ് വനിതാ സംവരണ ബില്ലിന്റെ 106-ാം ഭരണഘടന ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. വനിതകൾക്ക് 33 ശതമാനമാണ് സംവരണം പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഉറപ്പാക്കുന്നതാണ് ഈ നിയമം.
നിതീഷ്കുമാറിന്റെ ജെ.ഡി.യു, ലാലു-തേജസ്വികളുടെ ആർ.ജെ.ഡി, മുലായം- അഖിലേഷ് യാദവുകളുടെ എസ്.പി, ബി.എസ്.പി-മമതയുടെ തൃണമൂൽ എന്നീ പാർട്ടികൾ ആദ്യം മുതൽ തന്നെ വനിതാ സംവരണ ബില്ലിന് എതിരായിരുന്നു. ലാലു ഒരിക്കൽ ബില്ലുതന്നെ പിച്ചിക്കീറിക്കളഞ്ഞു. 2008 ൽ രാജ്യസഭയിലാണ് ഈ സംഭവം ഉണ്ടായത്.
ദേശീയ കക്ഷിയായ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സും മാനിഫെസ്റ്റോയിൽ ഇത് രേഖപ്പെടുത്തിയിരുന്നു. ഈ ബില്ല് പാസ്സാക്കുന്നതിന് തങ്ങൾ സമ്മതിക്കണമെങ്കിൽ ജാതി സെൻസസ് എന്ന തങ്ങളുടെ ആവശ്യത്തിന് രാഹുലിന് വഴങ്ങേണ്ടി വന്നു. ദൾ പാർട്ടികളുടെ സമ്മർദ്ദം ഉപയോഗിച്ചാണ് രാജീവ്ഗാന്ധിയെ കീഴടക്കാൻ വി.പി.സിംഗ് ശ്രമിച്ചത്. അന്ന് ബി.ജെ.പി അവർക്ക് കൂട്ടുനിന്നു. ഇന്ന് നരേന്ദ്രമോദിക്കെതിരെ രാഹുൽഗാന്ധി അതിന്റെ തനി ആവർത്തനം കാണിക്കുന്നു. കോൺഗ്രസ്സിന് ഇപ്പോൾ മഹാരാഷ്ട്രയിലും ബീഹാറിലും ഉത്തർപ്രദേശിലും തെക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണ്ണാടകത്തിലും എല്ലാം രണ്ടാംതരം പൗരന്മാരുടെ വിലയേ കിട്ടുന്നുള്ളൂ.
ഏറ്റവും ആദ്യം ബാധിക്കുക ബീഹാറിലാണ്
2029 ലാണ് ഇനി സെൻസസ് നടക്കാൻ പോകുന്നത്. ആ സെൻസസിനോടൊപ്പം തന്നെ ജാതി സെൻസസും നടത്തുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 2023 ൽ ബീഹാറിൽ സോഷ്യോ എക്കണോമിക് സർവ്വേ നടത്തിയിരുന്നു. എന്നാൽ 2023 ലെ സർവ്വേ റിപ്പോർട്ടിൽ ബി.ജെ.പി ചില കൃത്രിമങ്ങൾ ആരോപിച്ചു. പുതിയ സർവ്വേ റിപ്പോർട്ട് നടത്തി എടുക്കണമെന്ന് നിതീഷ്കുമാറും യോജിച്ചതാണ്.
സർവ്വേ റിപ്പോർട്ട് പുനഃക്രമീകരിച്ചെടുക്കും. യഥാർത്ഥത്തിൽ 2025 നവംബറിൽ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കും. 2029 ലെ സെൻസസിനോടൊപ്പമാണ് ജാതിസെൻസസും നടക്കാൻ പോകുന്നത്. വനിത സംവരണബിൽപ്രകാരം 33 ശതമാനം സീറ്റുകൾ അസംബ്ലിയിലേക്കും പാർലമെന്റിലേക്കും ഡീലിമിറ്റേഷൻ നടത്തുന്ന പ്രക്രിയ കൂടി നടക്കും.
സെൻസസ് ആരുടെ വിജയം?
കേന്ദ്ര സർക്കാരാണ് 2029 ലെ സെൻസസിനോടൊപ്പം ജാതിസെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ ഇന്ത്യാ സഖ്യ നേതാക്കൾ ഇപ്പോൾ വിജയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിനുവേണ്ടി കോൺഗ്രസ്സ് നേതാവ് കെ.സി. വേണുഗോപാൽ നവംബറിലെ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷം പ്രഖ്യാപിച്ചിരിക്കുകയാണ്.ജാതിസെൻസസിന്റെ സമവാക്യം വിജയിപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇന്ത്യാമുന്നണിയും ഘടകകക്ഷികളും ഏർപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറോ ബി.ജെ.പി നേതാക്കളോ ജാതി സെൻസസ് വിജയം അവകാശപ്പെട്ടിട്ടില്ല. സോഷ്യോ ഇക്കണോമിക് സർവ്വേയുടെ പുനഃക്രമീകരണമോ നടത്തിയശേഷം തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്.
തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം കിട്ടുന്ന മുന്നണി സർക്കാർ രൂപീകരിക്കും. അത് എൻ.ഡി.എ മുന്നണിയായാലും ഇന്ത്യാ മുന്നണിയായാലും ഒരു കാര്യം വ്യക്തമാകും. ഈ തെരഞ്ഞെടുപ്പുഫലത്തിൽ ജാതിസെൻസസിന്റെ റിപ്പോർട്ടിന്റെ ഒരു സ്വാധീനം പോലും ഉണ്ടാകാൻ പോകുന്നില്ല.











