05:38am 12 November 2026
NEWS
ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം ടി പി എം ഇബ്രാഹിം ഖാൻ
15/12/2025  09:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം ടി പി എം ഇബ്രാഹിം ഖാൻ
HIGHLIGHTS

ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച  മതസൗഹാർദ്ദ ക്രിസ്മസ് ആഘോഷത്തിൽ  ടി പി എം ഇബ്രാഹിം ഖാൻ മുഖ്യപ്രഭാഷണം നടത്തുന്നു..ജോൺസൺ സി.അബ്രഹാം,  ചാവറ കൾച്ചറൽ സെന്റർ  ഡയറക്ടർ  ഫാ. അനിൽ ഫിലിപ്പ് സിഎം ഐ.,ശ്രീ മിറിയം ജെയിംസ്, ഡയാന ലോനപ്പൻ എന്നിവർ സമീപം.

കൊച്ചി: ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം,  വേർതിരിവിന്റെ അംശങ്ങൾ കുറഞ്ഞ് വരണം, എല്ലാ മതങ്ങളും നൽകുന്ന സന്ദേശം സ്നേഹമാണെന്നും ടി പി എം ഇബ്രാഹിം ഖാൻ പറഞ്ഞു.. കെ ജി ക്ലാസ് മുതൽ പാലിയേറ്റീവ് കെയർ പഠന വിഷയമാകണം, അതിലൂടെ മാനുഷികമൂല്യങ്ങൾ പഠിച്ചുവളർന്ന് നല്ല പൗരന്മാരാകാൻ സാധിക്കണം. കൂടാതെ സമുദായ സൗഹൃദ ക്ലബ്ബുകൾ സ്കൂളുകളിൽ ആരംഭിക്കണമെന്നും ടി പി എം ഇബ്രാഹിം ഖാൻ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച  മതസൗഹാർദ്ദ ക്രിസ്മസ് ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സിഎം ഐ ,കർണാടക യൂത്ത് അസോസിയേഷൻ പ്രസിഡണ്ട് ഡയാന ലോനപ്പൻ, ക്രിസ്മസ് കൺണ്ടാട്ട കോഡിനേറ്റർ  ശ്രീ മിറിയം ജെയിംസ്  ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ചാവറ കൾച്ചറൽ സെന്റർ കർണാടക യൂത്ത് അസോസിയേഷൻ സഹകരണത്തിലൂടെ സംഘടിപ്പിച്ച ക്രിസ്മസ് കൺണ്ടാട്ട സംഗീത നാടകം അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 45  കലാകാരന്മാർ, കലാകാരികൾ പരിപാടിയിൽ പങ്കെടുത്തു സംഗീത നാടകം ഏറെ ഹൃദ്യമായിരുന്നു,

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img