10:30pm 20 October 2026
NEWS
പത്തനംതിട്ട പീഡനക്കേസിൽ ഇനിയും പിടിയിലാകാനുള്ളത് 11 പ്രതികൾ‌
15/01/2025  08:44 PM IST
nila
പത്തനംതിട്ട പീഡനക്കേസിൽ ഇനിയും പിടിയിലാകാനുള്ളത് 11 പ്രതികൾ‌

പത്തനംതിട്ടയിൽ‌ അഞ്ചു വർഷത്തിനിടെ 62 പേർ ലൈം​ഗികപീഡനത്തിരയാക്കിയെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലിൽ ഇതുവരെ 31 കേസുകൾ രജിസ്റ്റർ ചെയ്തു. 62 പേർ പീഡിപ്പിച്ചെന്ന് പെൺകുട്ടി പറയുന്നുണ്ടെങ്കിലും ആകെ 59 പ്രതികളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ ഇതുവരെ 48 പേരെയാണ് അറസ്റ്റ് ചെയ്തത്. 11 പ്രതികൾ പിടിയിലാകാനുണ്ട്. ഇതിൽ രണ്ടുപേർ വിദേശത്തും ഒരാൾ സംസ്ഥാനത്തിന് പുറത്തുമാണുള്ളത്. 

പ്രതികളിൽ ഒരാൾ പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. ഒരു പ്രതിക്കെതിരെ രണ്ടു കേസുകളുണ്ട്. വിദ്യാർത്ഥിനിയുടെ സഹപാഠികളും ഉയർന്ന ക്ലാസുകളിൽ പഠിക്കുന്നവരും കേസിൽ പ്രതികളാണ്. പത്തനംതിട്ടയിൽ റജിസ്റ്റർ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലേക്കു കൈമാറിയിരുന്നു. ഇതുവരെ റജിസ്റ്റർ ചെയ്ത ആകെ ആറു കേസുകളിൽ കോടതി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ ജില്ലാ പൊലീസ് മേധാവിക്കു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ നിർദേശം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img