10:25am 04 November 2026
NEWS
സ്ത്രീയെയും മകളെയും ബലാത്സംഗംചെയ്ത് കൊന്ന കേസിലെ രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി വെറുതേവിട്ടു

10/01/2025  09:59 AM IST
nila
സ്ത്രീയെയും മകളെയും ബലാത്സംഗംചെയ്ത് കൊന്ന കേസിലെ രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി വെറുതേവിട്ടു

കൊച്ചി: വണ്ടിപ്പെരിയാറിൽ സ്ത്രീയെയും മകളെയും ബലാത്സംഗംചെയ്ത് കൊന്ന കേസിലെ രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി വെറുതേവിട്ടു. പെരുവേലിൽ പറമ്പിൽ ജോമോനെയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. തൊടുപുഴ അഡീ. സെഷൻസ് കോടതി (രണ്ട്) ജഡ്ജിയായിരുന്നു ജോമോന് വധശിക്ഷ വിധിച്ചത്. ഈ വിധിയാണ് പി.ബി. സുരേഷ്‌ കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കിയത്.

2007 ൽ വണ്ടിപ്പെരിയാറിൽ സ്ത്രീയെയും മകളെയും ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. രാജേന്ദ്രൻറെ വധശിക്ഷ ഹൈക്കോടതി നേരത്തേ ശരിവെച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വധശിക്ഷ വിധിച്ചത് അംഗീകരിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജോമോനെ കുറ്റവിമുക്തനാക്കിയത്. ബലാത്സംഗത്തിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും 25,000 രൂപ പിഴയും വേറെയും ശിക്ഷിച്ചതും റദ്ദാക്കി.

2007 ഡിസംബർ മൂന്നിന് വൈകുന്നേരം അഞ്ചരയ്ക്കാണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ രണ്ടിന് രാത്രി കൃത്യം നടന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ഒന്നാം പ്രതിക്കൊപ്പം രണ്ടാം പ്രതിയും കൃത്യത്തിൽ പങ്കുചേർന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img