
ആദ്യ രാത്രിയിൽ ഭർത്താവിന്റെ വീട്ടുകാർ കന്യകാത്വ പരിശോധന നടത്തിയെന്ന് യുവതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ ജില്ലാ കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
വിവാഹ രാത്രിയിൽ ഭർത്താവിന്റെ വീട്ടുകാർ അനുചിതമായ രീതിയിൽ കന്യകാത്വ പരിശോധന നടത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇത് തനിക്ക് കടുത്ത മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും യുവതി ആരോപിച്ചു. ഇതോടെയാണ് ഭർതൃവീട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ കോടതി ഉത്തരവിട്ടത്. മധ്യപ്രദേശിൽ കന്യകാത്വ പരിശോധന നടത്തുന്ന രീതി നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന ആദ്യ കേസാണിത്.
വിവാഹത്തിന്റെ ആദ്യ രാത്രിയിൽ ഇരയുടെ കന്യകാത്വം പരിശോധിക്കാൻ ഭർതൃവീട്ടുകാർ അനുചിതമായ രീതികൾ ഉപയോഗിച്ചതായും ഇത് മാനസികവും ശാരീരികവുമായ പീഡനത്തിന് കാരണമായതായും വനിതാ ശിശു വികസന വകുപ്പിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ രഹസ്യ റിപ്പോർട്ട് വെളിപ്പെടുത്തി.











