NEWS
വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മലയാളി പാസ്റ്റർക്കെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു
02/08/2025 11:42 AM IST
nila

രാജസ്ഥാനിൽ വിദ്വേഷ പ്രചാരണം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോർജിനെതിരെയാണ് രാജസ്ഥാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 15നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് തോമസ് ജോർജ്ജിനെതിരെ ചുമത്തിയിരിക്കുന്നത്.
ഏറെക്കാലമായി രാജസ്ഥാനിലാണ് തോമസ് ജോർജ്. ഹനുമാൻ സേന പ്രവർത്തകർ പള്ളിയിൽ കയറി പ്രശ്നമുണ്ടാക്കിയെന്നാണ് തോമസ് ജോർജ് പറയുന്നത്. ബുൾഡോസറുമായി പള്ളിക്ക് മുന്നിലേക്ക് ഹനുമാൻ സേനക്കാർ ഇരച്ചെത്തി. പള്ളി അടിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ, തനിക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











