കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗ്യാസ്ട്രോഎന്റോളജി അസോസിയേറ്റ് പ്രൊഫസര്‍ തൃശൂര്‍ കൂര്‍ക്കഞ്ചേരി കുണ്ടുകുളങ്ങര ഡോ. സജി സെബാസ്റ്റിയനെതിരെ (54) അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്. എറണാകുളം വി എ സി ബി സ്പെഷ്യല്‍ സെല്ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡോ. സജി സെബാസ്റ്റിയന് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയത്.
മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നതിനിടെ വിവിധ ബാങ്ക് ഡെപ്പോസിറ്റുകള്‍ ഉള്‍പ്പെടെ 2,56,,65,546 രൂപയുടെ സ്വത്ത് സമ്പാദിച്ചതായും അതില്‍ 19,78, 339 രൂപയുടെത് വരവില്‍ കവിഞ്ഞ സ്വത്താണെന്നും കണ്ടെത്തിയതോടെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് നെല്ലിക്കോട്ടെ വീട്ടിലും തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ വീട്ടിലും വി എ സി ബി എറണാകുളം സ്പെഷ്യല്‍ സെല്‍ പൊലീസ് സൂപ്രണ്ട പി എ മുഹമ്മദ് ആരിഫിന്റെ നിര്‍ദ്ദേശത്തില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര് ഷാബുവിന്റേയും ഇന്‍സ്പെക്ടര്‍ എ ജി ബിബിന്റേയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 70 രേഖകളും മുതലുകളും പിടിച്ചെടുത്തു.










