04:34am 08 November 2026
NEWS
വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച ​ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു
14/03/2025  02:59 PM IST
nila
വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച ​ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു.  പോത്തൻകോട് സ്വദേശി ഷായ്ക്ക് എതിരെയാണ് വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പത്തനംതിട്ടയിൽ ഗ്രേഡ് എസ്ഐ ആയ ഷാ 2019 വട്ടപ്പാറ സ്റ്റേഷൻ എഎസ്ഐ ആയിരിക്കെ വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ഷാ.

2019ലാണ് കേസിനാധാരമായ സംഭവം നടന്നത്. ഇൻഷുറൻസ് തട്ടാനായി ഒന്നാം പ്രതിയുമായി ചേർന്ന് ഷാ അപകടം നടന്നതായി 161/19 എന്ന നമ്പരിൽ വ്യാജമായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കൂടാതെ എസ് എച്ച് ഒ യുടെ വ്യാജ ഒപ്പിട്ട് കോടതിയിൽ രേഖകൾ സമർപ്പിച്ചു എന്നുമാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ ഇഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഈ അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇൻഷുറൻസ് കമ്പനി റൂറിൽ എസ് പിക്ക് പരാതി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img