07:22am 02 May 2026
NEWS
വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് കാസയും സുപ്രീം കോടതിയിൽ
18/04/2025  05:12 PM IST
nila
വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് കാസയും സുപ്രീം കോടതിയിൽ

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യൻ സംഘടനയായ കാസ (CASA). വഖഫ് നിയമ ഭേ​​ദ​ഗതി സംബന്ധിച്ച് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ള കേസുകളിൽ കക്ഷിചേരാൻ കാസ അപേക്ഷ നൽകി. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയിൽ തുറന്നുകാട്ടാൻ തയ്യാറാണെന്ന് കാസ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. 

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കേരളത്തിൽനിന്ന് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. മുസ്ലിംലീഗ് ഫയൽചെയ്ത ഹർജിയിൽ കക്ഷിചേരാനാണ് കാസ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ മുസ്ലിംലീഗിന്റെ ഹർജി സുപ്രീം കോടതി ഇനി പരിഗണിക്കുന്ന അഞ്ച് ഹർജികളിൽ ഇല്ല. എന്നിരുന്നാലും കക്ഷിചേരൽ അപേക്ഷ നിലനിൽക്കുമെന്നാണ് കാസയുടെ അഭിഭാഷകർ പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img