
കാർട്ടൂണിസ്റ്റ് സീരിയെ ജൻമനാട് മെയ് 31ന് ആദരിക്കും.
കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗമായ കാർട്ടൂണിസ്റ്റ് സീരിയുടെ നവതി ആഘോഷം ,മെയ് 31 ന് ചെറായിലെ പള്ളിപ്പുറം സഹകരണ ഓഡിറ്റോറിയത്തിൽ നടക്കും. വൈപ്പിൻ എം. എൽ. എ, കെ. എൻ. ഉണികൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് അഡ്വ: വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാർട്ടൂണിസ്റ്റ് സീരിയുടെ ശിഷ്യൻ കൂടിയായ സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ അഡ്വ: എം എം മോനായി, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്,, സിപ്പി പള്ളിപ്പുറം, ജോസഫ് പനക്കൽ, അഡ്വ കെ വി എബ്രഹാം, ടി.പി. സോമസുന്ദരൻ, കെ. ആർ ഗോപി എന്നിവർ ചടങ്ങിൽ സംസാരിക്കും. കേരള കാർട്ടൂൺ അക്കാദമി, പള്ളിപ്പുറം സഹകരണ ബാങ്ക്, സമന്വയ സാംസ്കാരിക വേദി എന്നിവർ ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
സീരി കാർട്ടൂണുകളുടെ പ്രദർശനം കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീഷ് ഉദ്ഘാടനം ചെയ്യും. "സീരി" എന്ന കേരള കാർട്ടൂൺ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം പൂയ്യപ്പിള്ളി തങ്കപ്പൻ പ്രകാശനം ചെയ്യും. കാർട്ടൂണിസ്റ്റ് സീരി മറുപടി പ്രസംഗം നടത്തും. കേരള കാർട്ടൂൺ അക്കാദമി അംഗങ്ങളായ സജ്ജീവ് ബാലകൃഷ്ണൻ, അനൂപ് രാധാകൃഷ്ണൻ, രതീഷ് രവി, മധൂസ്, സിനിലാൽ, അഞ്ചൻ സതീഷ്, എന്നിവരുടെ നേതൃത്വത്തിൽ, തത്സമയ കാരിക്കേച്ചർ രചന നവതി ആഘോഷത്തിൻ്റെ ഭാഗമായി നടക്കും.
സുധീർനാഥ്
ചെയർമാൻ
കേരള കാർട്ടൂൺ അക്കാദമി
9968996870










