
കേരളത്തിലെ കാമ്പസിൽ ഇനി കാർട്ടൂൺ പാഠങ്ങളും പഠിക്കാം. കേരള കാർട്ടൂൺ അക്കാദമിയും കൊച്ചിയിലെ രാജഗിരി കോളേജ് ഓഫ് മാനേജ്മെൻ്റ് ആൻഡ് സയൻസസും ചേർന്ന് പദ്ധതി നടപ്പാക്കുന്നതിന് തുടക്കം കുറിച്ചു. കാർട്ടൂൺ കലയ്ക്ക് പേരുകേട്ട നാടാണെങ്കിലും കോളേജുകളിൽ ഇത്തരം ഒരു ഉദ്യമം ഇതാദ്യമായിട്ടാണ്. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥും രാജഗിരി കോളേജ് ഓഫ് മാനേജ്മെന്‍റ് ആന്‍റ് അപ്ലയ്ഡ് സയന്‍സ് പ്രിൻസിപ്പൽ ഡോ: ലാലി മാത്യുവും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനും അക്കാദമിക്ക് കൺവീനറുമായ അനൂപ് രാധാകൃഷ്ണണനും, രതീഷ് രവി, രാജഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗം
പ്രതിനിധികളായ ഗീതു ജോണി, ഡോ : നേഹ ആനി വർഗ്ഗീസ്, ഡോ: അഞ്ചു മറിയ സെബാസ്റ്റ്യൻ.അമല മണവാളൻ, ടി. എ. സുബൈർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇതു പ്രകാരംകാര്‍ട്ടൂണ്‍ കോമിക്ക് സ്ക്രിപ്റ്റ്, കാര്‍ട്ടൂണ്‍ , അനിമേഷന്‍ എന്നീ വിഷയങ്ങളില്‍ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ ക്ലാസുകള്‍ നടക്കും










