05:57pm 18 April 2026
NEWS
ഫ്രഞ്ച് ഓപ്പണിലെ തോൽവിക്ക് അൽകാരസിനോട് പകരംവീട്ടി യാനിക് സിന്നർ
14/07/2025  06:57 AM IST
nila
ഫ്രഞ്ച് ഓപ്പണിലെ തോൽവിക്ക് അൽകാരസിനോട് പകരംവീട്ടി യാനിക് സിന്നർ

ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ 2025 ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ലോക രണ്ടാം നമ്പർ താരം കാർലോസ് അൽകറാസിനെ അട്ടിമറിച്ചാണ് സിന്നർ വിമ്പിൾഡൻ കിരീടം നേടിയത്. അൽകറാസിനെ 4-6, 6-4, 6-4 6-4 എന്ന സ്കോറിനാണ് സിന്നർ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ 148 വർഷത്തെ ചരിത്രത്തിൽ വിംബിൾഡൺ നേടുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന ഖ്യാതിയും ഇനി സിന്നറിന് സ്വന്തം. വിംബിൾഡൺ കിരീടങ്ങളുടെ ഹാട്രിക് നേടാനുള്ള അൽകറാസിന്റെ സ്വപ്നങ്ങളാണ് സിന്നറിന് മുന്നിൽ പൊലിഞ്ഞത്. ഇതോടെ സിന്നറിന് നാലാമത്തെ ഗ്രാൻഡ് സ്ലാം നേട്ടമാണ്. ഗ്രാൻഡ് സ്ലാം ഫൈനലിൽ അൽകറാസിനെ തോൽപ്പിക്കുന്ന ആദ്യ വ്യക്തിയും സിന്നർ ആണ്. 

 ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിക്കും ഇരുപത്തിമൂന്നുകാരനായ സിന്നർ പകരം വീട്ടുകയായിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img