05:19am 14 October 2026
NEWS
കെയർ ദോഹ കരിയർ പോർട്ട്ഫോളിയോ ഡെവലപ്‌മെന്റ് സെഷൻ സംഘടിപ്പിച്ചു
12/10/2026  03:12 PM IST
nila
കെയർ ദോഹ കരിയർ പോർട്ട്ഫോളിയോ ഡെവലപ്‌മെന്റ് സെഷൻ സംഘടിപ്പിച്ചു
 

 

ദോഹ: യൂത്ത് ഫോറം ഖത്തറിന്റെ കീഴിലുള്ള കെയർ ദോഹയുടെ (CARE Doha - Career Assistance Research and Education) ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി 'കരിയർ പോർട്ട്ഫോളിയോ ഡെവലപ്‌മെന്റ് സെഷൻ' സംഘടിപ്പിച്ചു. ഒക്ടോബർ 3-ന് നടന്ന പരിപാടിയിൽ, പ്രൊഫഷണൽ പ്രൊഫൈലുകൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ഊന്നിയുള്ള ചർച്ചകൾ നടന്നു.

പരിപാടിയിൽ യൂത്ത് ഫോറം കേന്ദ്ര സമിതി അംഗം റഖീബ് മേലാറ്റൂർ സ്വാഗതമാശംസിച്ചു. മത്സരാത്മകമായ ഇന്നത്തെ തൊഴിൽ വിപണിയിൽ കരിയർ റെഡിനസ്സും തുടർച്ചയായ പ്രൊഫഷണൽ വളർച്ചയും എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

തുടർന്ന് നടന്ന 'ജോബ് ഹണ്ടിംഗ് സ്ട്രാറ്റജീസ്' സെഷന് മുബാറക് മുഹമ്മദ് നേതൃത്വം നൽകി. അനുയോജ്യമായ തൊഴിലവസരങ്ങൾ തിരിച്ചറിയുന്നത് എങ്ങനെയെന്നും, തൊഴിലന്വേഷണ കഴിവുകൾ മെച്ചപ്പെടുത്തുന്നതെങ്ങനെയെന്നും, തൊഴിൽ വിപണിയിൽ സ്വയം എങ്ങനെ മികച്ച രീതിയിൽ അവതരിപ്പിക്കാമെന്നും അദ്ദേഹം പ്രായോഗിക നിർദ്ദേശങ്ങൾ നൽകി.

ഇന്റർവ്യൂ കമ്മ്യൂണിക്കേഷൻ ടെക്നിക്കുകൾ, റിക്രൂട്ട്‌മെന്റ് പ്രോസസ്സ്, ഇന്റർവ്യൂ തയ്യാറെടുപ്പുകൾ, പ്രൊഫഷണൽ സി.വിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ആയിഷ നൂറുദ്ധീൻ ക്ലാസെടുത്തു. കെയർ ദോഹ ടീം അംഗങ്ങളായ അബ്ദുൽ റഹീം, ഷംസീർ അബൂബക്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img