07:30am 08 August 2026
NEWS
കരുതലും കൈത്താങ്ങലും – കാർഡിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാണ്ടനാട് പഞ്ചായത്തിൽ
06/08/2026  06:09 PM IST
nila
കരുതലും കൈത്താങ്ങലും – കാർഡിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാണ്ടനാട് പഞ്ചായത്തിൽ

 

ചെങ്ങന്നൂർ: മാർത്തോമ്മാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാർഡിൻ്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടനാട് പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യകിറ്റുകളും പച്ചക്കറികളും വിതരണം ചെയ്തു.

കാർഡ് ഡയറക്ടർ റവ. ഷിബു സാമുവൽ മാർത്തോമ്മാ മെത്രാപ്പോലിത്തൻ  സെക്രട്ടറി റവ. കെ.ഇ ഗീവർഗ്ഗീസ്, അസിസ്റ്റന്റ് ഡയറക്ടർ റവ.ഷൈൻ എൻ. ജേക്കബ്, പത്തനംതിട്ട കൃഷി വിജ്ഞാൻ കേന്ദ്രം തലവൻ ഡോ. സി. പി. റോബർട്ട്, ഡോ. ഷിബു ഉമ്മൻ എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് ഗീവർഗീസ് പി. ജി., ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ബി. യശോധരൻ, വിവിധ വാർഡ് അംഗങ്ങളായ റ്റിറ്റി എം വർഗ്ഗീസ്, ടി.ഡി മോഹൻ, ഷൈലജ,രാജൻ ഇഞ്ചക്കോട്, ശ്രീകല ശിവൻ, ഗീതാകുമാരി, മോൻസി കപ്പളാശ്ശേരി , സരിതാ ഹരികുമാർ, ശുഭാ രാജേഷ്
എന്നിവർ ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img