03:36am 20 April 2026
NEWS
25ന്റെ നിറവിൽ കെയർ ആൻഡ് ക്യൂർ
21/11/2025  11:36 AM IST
NILA
25ന്റെ നിറവിൽ കെയർ ആൻഡ് ക്യൂർ

ദോഹ: 25 വർഷത്തെ വിശ്വാസത്തിന്റെ യാത്രയിൽ കെയർ ആൻഡ് ക്യൂർ.
ഖത്തറിലെ ആരോഗ്യ സേവനരംഗത്തും വ്യാപാരമേഖലയിലും  ഉയർന്നുനില്ക്കുന്ന കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് കാൽ നൂറ്റാണ്ട് പിന്നിടുന്നു. “25 & Beyond” എന്ന തീമോടെനടക്കുന്ന
ആഘോഷപരിപാടികളുടെ ഭാഗമായിദോഹയിൽ നടത്തിയപത്രസമ്മേളനത്തിൽ സേവനങ്ങളുടെ നാൾ വഴികളും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ
പ്രവർത്തനങ്ങളും
പ്രദർശിപ്പിച്ചു.
2000-ൽ   ലളിതമായ കമ്മ്യൂണിറ്റി ഫാർമസിയായിഖത്തറിൽ തുടങ്ങിയ സ്ഥാപനം, ഇന്ന് ഇന്ത്യ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലേക്കും വളർച്ച കൈവരിച്ച മൾട്ടി-ഡിവിഷൻ കൺഗ്ലോമറേറ്റ് ആണെന്ന് അധികൃതർ അറിയിച്ചു.ഹെൽത്ത് അവേർനെസ് ക്യാമ്പെയിനുകൾ,
ടീം എംഗേജ്മെന്റ് ഫെസ്റ്റുകൾ, ഉപഭോക്തൃ ലോയൽറ്റി പ്ലാറ്റ്ഫോമുകൾ
എന്നിവ സ്ഥാപനം നിരന്തരം നടപ്പാക്കുന്ന  പദ്ധതികളാണ്. 25 വർഷത്തെ നേട്ടം ഒരൊറ്റ വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റേയോ വിജയം അല്ല ആയിരക്കണക്കിന് ജീവനക്കാരുടെയും പങ്കാളികളുടെയും ഉപഭോക്താക്കളുടെയും കൂട്ടായ സമർപ്പണത്തിന്റെ ഫലമാണ് . മികവ്, പരിചരണം, പുതുമ  ഞങ്ങളുടെ ഭാവിയാത്രയുടെ ദിശയാണിതെന്ന് ചെയർമാൻ ഇ. പി. അബ്ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഭാവിയിൽ കൂടുതൽ ഡിജിറ്റൽ ഹെൽത്ത് സേവന വികസനം, ടെക്നോളജി ട്രാൻസ്ഫർമേഷൻ, ജീവനക്കാരുടെ കരിയർ വളർച്ച എന്നിവയിൽ നിക്ഷേപംവർദ്ധിപ്പിക്കുമെന്ന്ഗ്രൂപ്പ്അറിയിച്ചു.ദോഹയിലെ പുൾമാൻ ഹോട്ടലിൽനടന്നപത്ര
സമ്മേളനത്തിൽ ചെയർമാൻ ഇ. പി. അബ്ദുറഹിമാൻ, ഡയറക്ടർമാരായ ഹസനുൽ ബന്ന, ഷാന അബ്ദുറഹിമാൻ, ഉസാമ പയനാട്ട്, ജനറൽ മാനേജർ മുജീബ് കൊടക്കാട്ട്, CFO നിഹാർ മൊഹപത്ര, ഹൈഡ്രോകെയർ ജനറൽ മാനേജർ മുഹമ്മദ് സലീം, കെയർകോം ജനറൽ മാനേജർ മുഹ്സിൻ മരക്കാർ, അൽഗാലിയ ജനറൽ മാനേജർ ബസ്സാം റഫീഖ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അൻവർ ചേലാട്ട് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img