11:23pm 11 November 2026
NEWS
ഭൗതീക അധികാരത്തിന്മേലുള്ള ദൈവീക ഇടപെടലാണ് നിഖ്യാ സുനഹദോസ് കർദിനാൾ മാർക്ലീമ്മീസ്
18/11/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭൗതീക അധികാരത്തിന്മേലുള്ള ദൈവീക ഇടപെടലാണ് നിഖ്യാ സുനഹദോസ്  കർദിനാൾ മാർക്ലീമ്മീസ്
HIGHLIGHTS

ഇൻ്റർ ചർച്ച് കൗൺസിലിൻ്റെ നേതൃത്വത്തിൽ നിഖ്യാ സുനഹദോസിൻ്റെ 1700-ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സമ്മേളനം പാലാരിവട്ടം പാസ്റ്ററൽ സെൻ്ററിൽ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മോറോൻ മോർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ, ഡോ.പ്രകാശ് പി തോമസ്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, യാക്കൂബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത, മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ബിഷപ്പ് കുര്യൻ പീറ്റർ, മോർ അപ്രേം മാത്യൂസ് മെത്രാപ്പോലീത്ത, ഫാ. ഫിലിപ്പ് നെൽപുരപറമ്പിൽ എന്നിവർ സമീപം

പാലാരിവട്ടം: ഭൗതീക അധികാരത്തിന്മേലുള്ള ദൈവീക ഇടപെടലാണ് നിഖ്യാ സുനഹദോസ് എന്നും സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ഇടപെടൽ പ്രത്യാശ പകരുന്നു എന്നും കേരളാ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മോറോൻ മോർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ഇൻ്റർ ചർച്ച് കൗൺസിലിൻ്റെ നേതൃത്വത്തിൽ നിഖ്യാ സുനഹദോസിൻ്റെ 1700-ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സമ്മേളനം പാലാരിവട്ടം പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻ്റർ ചർച്ച് കൗൺസിൽ പ്രസിഡൻ്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു. സീറോ മലബാർ കത്തോലിക്കാ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മെത്രാപോലീത്ത മുഖ്യ പ്രഭാഷണം നടത്തി. റവ. ഡോ. എ. ജോൺ ഫിലിപ്പ് വിഷയാവതരണം നടത്തി.

കാത്തലിക് ബിഷപ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഇൻ്റർ ചർച്ച് കൗൺസിൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപോലീത്ത,  സിറിൽ മാർ ബസേലിയോസ് മെത്രാപോലീത്താ, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപോലീത്ത, യാക്കൂബ് മാർ ഐറേനിയസ് മെത്രാപോലീത്താ, ബിഷപ്പ് സെൽവിസ്റ്റർ പൊന്നു മുത്തൻ, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മോർ അപ്രേം മാത്യൂസ് മെത്രാപോലീത്ത, ബിഷപ്പ് കുര്യൻ പീറ്റർ, ഫാ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഡോ. പ്രകാശ് പി. തോമസ്, ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ. തോമസ് തറയിൽ, ഫാ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img