02:19pm 05 October 2026
NEWS
മികച്ചസൗകര്യങ്ങളോടെ അൽ ഖോറിൽ കാർഡിഫ് ഇന്ത്യൻ സ്കൂൾ പ്രവർത്തന സജ്ജമായി
05/10/2026  11:27 AM IST
nila
മികച്ചസൗകര്യങ്ങളോടെ അൽ ഖോറിൽ കാർഡിഫ് ഇന്ത്യൻ സ്കൂൾ പ്രവർത്തന സജ്ജമായി

ദോഹ:അൽ ഖോറിലെ ഇന്ത്യൻ സമൂഹത്തിന്റെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് കാർഡിഫ് ഇന്ത്യൻ സ്കൂൾ സജ്ജമാകുന്നു.
പഠനമികവിനൊപ്പം ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ സമഗ്ര വിദ്യാഭ്യാസം നന്മയുള്ള സാഹചര്യത്തിൽ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വാർത്താ സമ്മേളനത്തിൽ 
സ്കൂൾ മാനേജ്‌മെന്റ് പറഞ്ഞു.
വിദ്യാർത്ഥികളെ പരീക്ഷകൾക്ക് മാത്രമല്ല, ജീവിതത്തിനായി തയ്യാറാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.
​കെ.ജി മുതൽ 12-ാം ക്ലാസ് വരെ സി.ബി.എസ്.ഇ (CBSE) കരികുലം പിന്തുടരുന്ന കാർഡിഫ് ഇന്ത്യൻ സ്കൂൾ, കുട്ടികളുടെ സമഗ്രവികസനത്തിന് അനുയോജ്യമായ അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ക്ലാസ് മുറികൾ, സയൻസ് ലാബുകൾ, റോബോട്ടിക്സ്, കമ്പ്യൂട്ടർ ഫെസിലിറ്റികൾ, അസ്ട്രോണമി, ലൈബ്രറി, ആർട്ട്-മ്യൂസിക്-ഡാൻസ് ഇടങ്ങൾ, സ്വിമ്മിംഗ് പൂൾ, മൾട്ടിപർപ്പസ് ഓഡിറ്റോറിയം, ഇൻഡോർ കളിസ്ഥലങ്ങൾ എന്നിവ ക്യാമ്പസിലുണ്ട്.
​അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം അധ്യാപകരും രക്ഷിതാക്കളും സമൂഹവും ചേർന്ന കൂട്ടായ്മയാണ് ഒരു നല്ല വിദ്യാലയത്തെ കെട്ടിപ്പടുക്കുന്നതെന്ന് 
കാർഡിഫ് സ്കൂൾ ചെയർമാൻ ഡോ. ഹമദ് മുബാറക് അൽ കാബിപറഞ്ഞു. 
 ഓരോ വിദ്യാർത്ഥിക്കും  പിന്തുണയും പ്രചോദനവും നൽകുന്ന അന്തരീക്ഷമാണ് ഞങ്ങൾ ഉറപ്പുനൽകുന്നതെന്നും 
ആധുനിക  അക്കാദമിക് സംവിധാനങ്ങൾ, വ്യക്തിഗത പിന്തുണ, സഹപാഠ്യ-കായിക അവസരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാങ്കേതികവിദ്യയുടെയും ഉത്തരവാദിത്തമുള്ള ഉപയോഗം എന്നിവയിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൾ പറഞ്ഞു.
സാങ്കേതികവിദ്യ എത്ര വളർന്നാലും അധ്യാപകനും കുട്ടിയും തമ്മിലുള്ള മാനുഷിക ബന്ധത്തിനാണ് വിദ്യാഭ്യാസത്തിൽ പ്രാഥമിക സ്ഥാനം.സ്കൂളിന്റെ പ്രാരംഭഘട്ടത്തെ പിന്തുണച്ച 
​ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം (MEHE), ഇന്ത്യൻ എംബസി, രക്ഷിതാക്കൾ, അധ്യാപകർതുടങ്ങിയ എല്ലാവർക്കും   മാനേജ്മെന്റ് നന്ദി അറിയിച്ചു. സി.ബി.എസ്.ഇ അഫിലിയേഷൻ നടപടികളുമായി അധികൃതരുടെ നിർദ്ദേശാനുസരണം മുന്നോട്ട് പോകുകയാണ്. ബ്രിട്ടീഷ് കരികുലം പിന്തുടരുന്ന 'കാർഡിഫ് ഇന്റർനാഷണൽ സ്കൂളി'നൊപ്പം കാർഡിഫ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ യാത്രയിലെ പുതിയൊരു നാഴികക്കല്ലാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img