ഇപ്പോള്‍ ദേ ആര്‍ക്കുംവേണ്ട
കമ്പനികള്‍ അടച്ചുപൂട്ടുന്നു, വിലകുറയുമോ എന്തോ ?

അതേസമയം, വിപണിയിലെ മാന്ദ്യം വിലക്കുറവിലേക്ക് വഴിതെളിക്കുമോ എന്നുറ്റുനോക്കുന്നവരും നിരവധിയാണ്. വാഹനങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞാല്‍ വില കുറയുമായിരിക്കും എന്ന് പ്രത്യാശപ്രകടിപ്പിക്കുന്നവര്‍ ധാരാളം. ഇതിന്റെ പള്‍സ് സൈബര്‍ഇടങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്
നിരത്തുകളില്‍ വാഹനങ്ങള്‍ ക്രമാതീതമായി പെരുകിയതോടെ വാഹനവിപണി ഒന്നുഷാറായി വന്നതാണ്. എന്നാലിപ്പോള്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പാന്‍ഇന്ത്യാതലത്തില്‍ ഡിമാന്റ് കുറയുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി പല വാഹനനിര്‍മ്മാണകമ്പനികളും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. നിര്‍മ്മാണശാലകളുടെ കപാസിറ്റിക്ക് അനുസൃതമായി ഓര്‍ഡറുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ അടച്ചുപൂട്ടല്‍. ഇത് രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അശോക് ലൈലാന്റ്, മഹേന്ദ്ര ആന്റ് മഹേന്ദ്ര, ഹീറോ മോട്ടോര്‍ കോര്‍പ്, ടാറ്റാമോട്ടോഴ്‌സ് തുടങ്ങി പ്രമുഖരെല്ലാം നിര്‍മ്മാണശാലകള്‍ പലതും പൂട്ടിവരികയാണ്. വരുംനാളുകളിലും മാന്ദ്യം ഇങ്ങിനെ തുടരുകയാണെങ്കില്‍ വാഹനവിപണി വന്‍ തിരിച്ചടി നേടിടുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ഇക്കാര്യം പരസ്യമാക്കി മാരുതി ഉദ്യോഗ് ലിമിറ്റഡ് കമ്പനി പ്രതിനിധികള്‍ രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിപണിയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ നികുതിയിളവുമായി ബന്ധപ്പെട്ട് ചില പൊടിക്രിയകള്‍ നടത്തിയിരുന്നു. പക്ഷേ, ഒന്നുംഫലം കണ്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ വിപണിയിലെ ഇടിവ് ഇന്ത്യമാത്രം നേരിടുന്ന പ്രതിസന്ധിയല്ല എന്നതാണ് മറ്റൊരുപ്രധാനകാര്യം. ചൈന, യൂറോപ്പ്, യു.എസ്. തുടങ്ങിയ മേഖലകളിലും ഈ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടത്രെ.
അതേസമയം, വിപണിയിലെ മാന്ദ്യം വിലക്കുറവിലേക്ക് വഴിതെളിക്കുമോ എന്നുറ്റുനോക്കുന്നവരും നിരവധിയാണ്. വാഹനങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞാല്‍ വില കുറയുമായിരിക്കും എന്ന് പ്രത്യാശപ്രകടിപ്പിക്കുന്നവര്‍ ധാരാളം. ഇതിന്റെ പള്‍സ് സൈബര്‍ഇടങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ കെട്ടതിലും നല്ലത് നടക്ക്ത് (മോശം കാര്യങ്ങള്‍ക്കിടയിലും ചില നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു) എന്ന തമിഴ് ചൊല്ലുമായി ചില പരിസ്ഥിതി സ്‌നേഹികളും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ മാന്ദ്യം പ്രകൃതിക്ക് നല്ലതേ വരുത്തൂ എന്നാണ് അവരുടെ പക്ഷം. തലസ്ഥാനനഗരമായ ഡെല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാണ്. ഇത് അപകടകരമാംവിധം ഉയരുന്നസാഹചര്യത്തില്‍ നിരത്തുകളിലെ വാഹനങ്ങള്‍ നമ്പര്‍ സീരീസിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്ന സാഹചര്യം പോലുമുണ്ടായി. മുമ്പ് പരീക്ഷിച്ച ആ സംവിധാനം ഇപ്പോള്‍ ദേ വീണ്ടും വാരന്‍പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ പുതിയ വണ്ടികള്‍ നിരത്തിലിറങ്ങാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് പ്രകൃതി സ്‌നേഹികള്‍ പറയുന്നു. ജനങ്ങള്‍ കൂട്ടത്തോടെ പൊതുഗതാഗതസംവിധാനത്തിലേക്ക് മാറിയാല്‍ അത് സര്‍ക്കാരിനും ഗുണം ചെയ്യുമെന്നും ഇക്കൂട്ടര്‍ പ്രത്യാശപ്രകടിപ്പിക്കുന്നു.
Photo Courtesy - Google











