NEWS
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
04/06/2025 06:59 AM IST
nila

പത്തനംതിട്ടയിൽ വാഹനാപകടം. ഇന്നു പുലർച്ചെയാണ് അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പന്തളം സ്വദേശികളായ വിഷ്ണു, ആദർശ്, സബിൻ, സൂരജ് എന്നിവർക്ക് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന യുവാക്കൾക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
തിരുവനന്തപുരം കിള്ളിപ്പാലം കാർ വാഷ് സെൻ്ററിൽ ജോലിക്കാരായിരുന്നു നാലുപേരും. തിരുവനന്തപുരത്തുനിന്നും മടങ്ങി വരവേയായിരുന്നു അപകടം. കൂട്ടിയിടിയിൽ ലോറി മറിഞ്ഞു. കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










