05:38am 12 November 2026
NEWS
കാപ്രി ഗ്ലോബല്‍ ഗോള്‍ഡ് ലോണ്‍ ആയിരം ശാഖകള്‍ പിന്നിട്ടു
15/05/2026  10:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാപ്രി ഗ്ലോബല്‍ ഗോള്‍ഡ് ലോണ്‍ ആയിരം ശാഖകള്‍ പിന്നിട്ടു

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സ്വര്‍ണ്ണ വായ്പാ ബിസിനസ്സ് ശൃംഖല 1,000 ശാഖകള്‍ കവിഞ്ഞു. 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കാപ്രി ഗ്ലോബലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വരും നാളുകളില്‍ ശക്തിപ്പെടുത്തുമെന്ന് കാപ്രി ഗ്ലോബല്‍ എം ഡി രാജേഷ് ശര്‍മ്മ പറഞ്ഞുബിഎസ്ഇ ലിമിറ്റഡിലും എന്‍എസ്ഇ ലിമിറ്റഡിലും ലിസ്റ്റ് ചെയ്തിട്ടുള്ള കാപ്രി ലോണ്‍സിന് 36,000 കോടിയിലധികം രൂപയുടെ ആസ്തിയും 13,700ലധികം ജീവനക്കാരും 1,400 ലധികം ശാഖകളുമുണ്ട്. സ്വര്‍ണ വായ്പ കൂടാതെ എംഎസ്എംഇ ലോണുകള്‍, ഭവന വായ്പകള്‍, കണ്‍സ്ട്രക്ഷന്‍ ഫിനാന്‍സ്, വാഹന വായ്പ, ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങളും കാപ്രി ഗ്ലോബല്‍ നല്‍കിവരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img