
വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. പാർട്ടി സമ്മേളനങ്ങളിലൊന്നിലും വി.എസിനെതിരേ ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശം ഉണ്ടായിട്ടില്ലെന്നാണ് കടകംപളളി സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നേരത്തേ, സിപിഎം നേതാക്കളായ പിരപ്പൻകോട് മുരളിയും സുരേഷ് കുറുപ്പും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ യുവനേതാവ് വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടകംപള്ളിയുടെ പ്രതികരണം.
അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എം.സ്വരാജ് തന്നെ പലകുറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. അങ്ങനെ ഒരു പരാമർശം ഉണ്ടതായി താൻ കേട്ടിട്ടില്ലെന്നും തിരുവനന്തപുരം സമ്മേളനത്തിലും ആലപ്പുഴ സമ്മേളനത്തിലും താൻ പങ്കെടുത്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.











