06:45pm 09 September 2026
NEWS
അര കോടിയിൽ അധികം വില വരുന്ന കഞ്ചാവ് പിടികൂടി
27/03/2026  07:59 PM IST
nila
അര കോടിയിൽ അധികം വില വരുന്ന കഞ്ചാവ് പിടികൂടി

ചെങ്ങുന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ  ബൈക്കിൽ കടത്തി കൊണ്ടുവന്ന അര കോടിയിൽ അധികം വിപണിയിൽ വില വരുന്ന  20 കിലോഗ്രാം കഞ്ചാവ്  ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച്  പാർട്ടിയും സംയുക്തമായി ചേർന്ന് പിടികൂടി.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജീവ്‌.റ്റി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  നടത്തിയ പരിശോധനയിലാണ്   ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നിന്നും വ്യവസായിക അളവിലുള്ള കഞ്ചാവ് പിടികൂടിയത്.കന്യാകുമാരി ജില്ലയിൽ അഗദീശ്വരം സ്വദേശി ശങ്കർ.എ (40  ) കൽക്കുളം സ്വദേശി ശിവശങ്കർ.എൻ (39 ) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. എക്സൈസ്  ഇൻസ്‌പെക്ടർമാരായ സജീവ്.വി, ജോഷി ജോൺ, അസ്സി:എക്സൈസ് ഇൻസ്‌പെക്ടർമാരായ ബിജു പ്രകാശ്. ആർ, ബാബു ഡാനിയേൽ, ജോജൻ ജോൺ,പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കുമാർ.ബി, ബിനോയ്‌.പി.ആർ,അശ്വിൻ,പദ്മകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ കെ ബിനു, എ ബി ശ്രീകുമാർ, സിജു.പി.ശശി,ശ്രീജിത്ത്‌.ആർ,പ്രദീഷ് പി നായർ ,അമൽ.കെ.പി, ശ്രീരാജ്.ആർ,.പി,ശ്രീജിത്ത്‌.ആർ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്ദീപ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img