NEWS
മലപ്പുറത്ത് വനിതാ സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
08/12/2025 07:59 AM IST
nila

മലപ്പുറം: വനിതാ സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹസീന കുഴഞ്ഞുവീണ് മരിച്ചത്.
ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് ഹസീന വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭർത്താവ്: അബദുറഹിമാൻ. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










