06:42am 12 October 2024
NEWS
കാറിനുള്ളിലും ക്യാൻസറോ..!
12/05/2024  07:30 PM IST
Sreelakshmi N T
കാറിനുള്ളിലും ക്യാൻസറോ..!

ഇതിപ്പോ എന്താ അവസ്ഥ ? കാറിൽ യാത്ര ചെയ്താലും ക്യാൻസറോ ?  കുറച്ചു  ദിവസമായി കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഈ വിഷയം . വിശ്വസിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിലാണ് പലരും. എന്നാൽ നിങ്ങളിത്  വിശ്വസിച്ചേ  പറ്റൂ. കാറിനുള്ളിലെ  രാസവസ്തുക്കൾ ശ്വസിക്കും വഴി  കാൻസർ വന്നേക്കാം. 2015-നും 2022-നും ഇടയില്‍ 101 ഇലക്‌ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ എൻവയോണ്‍മെൻ്റല്‍ സയൻസ് ആൻഡ് ടെക്നോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 99% കാറുകളിലും ടിസിഐപിപി എന്ന ഫ്ലെയിം റിട്ടാർഡൻ്റ് ഉണ്ടെന്നും അതിൽ ചില രാസവസ്തുക്കളുണ്ടെന്നും  അവ ശ്വസിക്കും വഴിയാണ് ക്യാൻസറിന് കാരണമാവുന്നതെന്നും പറയുന്നു. കൂടുതൽ സമയവും കാറിൽ യാത്ര  ചെയ്യുന്ന കുട്ടികൾക്കും മുതിർന്ന ആളുകൾക്കുമാണ്  ഇതിന് സാധ്യത കൂടുതൽ.

 ഇനി എങ്ങനെയാണ് ഈ രാസവസ്തു കാറിൽ ഉണ്ടാവുന്നത് എന്നല്ലേ ? 

എല്ലാ കാറുകളിലും തീ കത്തുന്നത് തടയാനോ തീ പടരുന്നു പിടിക്കുന്നത്  കുറയ്ക്കണോ വേണ്ടി ഫ്ലെയിം റിട്ടാർഡൻ്റുകള്‍ ഉണ്ടാവും .കാർ നീങ്ങുന്ന സമയത്ത്  ഫ്ലെയിം റിട്ടാർഡൻ്റുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കാറിന്റെ അകത്തേക്ക് എത്തും. ഒരുപാട് നേരം ഈ വായു ശ്വസിക്കുന്നതിലൂടെയാണ് നമുക്ക് ക്യാൻസർ വരാനുള്ള സാധ്യത ഉള്ളത്. ഇതിന്  ഒരൊറ്റ പരിഹാര മാർഗമേ ഉള്ളു., കാറുകളിൽ  യാത്ര ചെയ്യുന്നത് പരമാവധി കുറക്കുകയും ദീർഘ ദൂര യാത്രക്കിടയിൽ ഗ്ലാസ്സുകൾ തുറന്നിടുകയും ചെയ്യുക എന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img img