05:10pm 12 November 2026
NEWS
കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
12/01/2026  05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
HIGHLIGHTS

എറണാകുളം ലൂർദ് ആശുപത്രിയും നേവി വെൽഫെയർ ആൻഡ് വെൽനസ് അസോസിയേഷനും (NWWA) സംയുക്തമായി സംഘടിപ്പിച്ച സർവിക്കൽ കാൻസർ, സ്ഥാനാർബുദം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിൽ  ഗൈനക്കോളജി ആൻഡ് ഒബ്സ്ട്രേറ്റിക്സ് വിഭാഗം കൺസൾട്ടന്റ്  ഡോ. കാർത്തിക ചങ്ങരത്തു സംസാരിക്കുന്നു.

കൊച്ചി:  എറണാകുളം ലൂർദ് ആശുപത്രിയും നേവി വെൽഫെയർ ആൻഡ് വെൽനെസ് അസോസിയേഷനും (NWWA) സംയുക്തമായി സർവൈക്കൽ കാൻസർ,  സ്തനാർബുദം എന്നിവയെ  കുറിച്ചുള്ള  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊച്ചി നേവൽ ബേസിലെ സരസ്വതി ഹാളിൽ വെച്ച് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി NWWA ദക്ഷിണ മേഖല വൈസ് പ്രസിഡന്റായ ശ്രീമതി. വർ‌ഷ കുണ്ടു ഉദ്ഘാടനം ചെയ്തു.എറണാകുളം ലൂർദ്‌ ആശുപത്രിയിലെ ഗൈനക്കോളജി & ഒബ്സ്ടെട്രിക്സ് വിഭാഗം കൺസൾട്ടന്റായ ഡോ. കാർത്തിക ചങ്ങരത്ത് സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന സ്തനാർബുദവും  സർവൈക്കൽ കാൻസറും, അവയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സമയബന്ധിത പരിശോധനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രഗതി ആക്ടിവിറ്റി കോഓർഡിനേറ്റർ കൊച്ചി റിട്ടയേർഡ് കമാൻഡർ സുപ്രിയ ദധ്വാൾ, പ്രഗതി ആക്ടിവിറ്റി കോഓർഡിനേറ്റർ, രാമേശ്വരം ശ്രീമതി. ആദിതി ഷിൻഡെ എന്നിവർ പ്രസംഗിച്ചു.
നേവൽ ഓഫീസർമാരുടെ ഭാര്യമാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img