09:15pm 10 November 2026
NEWS
കനാൽ നവീകരണം കൊച്ചിയെ ആധുനിക കാലത്തെ മികച്ച നഗരമാക്കി മാറ്റും വ്യവസായ മന്ത്രി പി രാജീവ്
11/08/2025  07:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കനാൽ നവീകരണം കൊച്ചിയെ ആധുനിക കാലത്തെ മികച്ച നഗരമാക്കി മാറ്റും  വ്യവസായ മന്ത്രി പി രാജീവ്
HIGHLIGHTS

കനാൽ നവീകരണ പദ്ധതി പൂർത്തിയാകുന്നതോടെ ആധുനിക കാലത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി കൊച്ചി മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

കൊച്ചിയിലെ കനാല്‍ നവീകരണ പദ്ധതി സംബന്ധിച്ച് ടൗണ്‍ഹാളില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കേരള വാട്ടര്‍ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയും വര്‍ക്ക്ഷോപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മന്ത്രി. സംസ്ഥാന ഗവൺമെൻ്റിൻ്റെ ഏറ്റവും വലിയ പദ്ധതിയാണ് ഇതെന്നും സമയ ബന്ധിതമായ പൂർത്തീകരണത്തിന്
കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒത്തൊരുമയോടെ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ കനാലുകളുടെ സ്വഭാവം മാറുന്നതോടെ നീരൊഴുക്ക് കൂടും. അതോടെ വൃത്തി കൈവരും. ജലഗതാഗതത്തിന് വഴി തെളിയും. കനാൽ തീരങ്ങളിൽ നടപ്പാതകളും വിനോദ ഉപാധികളും ഏർപ്പെടുത്തും. അതോടെ നഗര കനാൽ തീരങ്ങൾ ജനജീവിതത്തിൻ്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞുവാട്ടർ മെട്രോ കൊച്ചിക്ക് എങ്ങനെ രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തോ അതുപോലുള്ള  ബൃഹത്തായ പദ്ധതിയാണ് കനാൽ നവീകരണ പദ്ധതിയെന്നും ജനപ്രതിനിധികൾ തമ്മിൽ ഐക്യത്തോടെ കൈകോർത്താൽ വിജയകരമായി പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്നുംകൊച്ചി  മേയര്‍ അഡ്വ. എം അനില്‍കുമാര്‍ പറഞ്ഞു. ഈ പദ്ധതി വെള്ളക്കെട്ട്, കൊതുക് തുടങ്ങിയ പ്രശ്നങ്ങൾക്കു കൂടി പരിഹാരമാകും എന്ന് മാത്രമല്ല ടൂറിസം വളർച്ചയ്ക്കും സഹായകരമാകും എന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

കനാല്‍ നവീകരണ പദ്ധതിയുടെ രൂപരേഖ ,  വിവിധ കനാലുകളുടെ നവീകരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യനിര്‍മാണ പ്ലാന്റുകള്‍, ആഗോള തലത്തില്‍ ഇത്തരത്തിലുള്ള വിവിധ പദ്ധതികളുടെ നടപ്പാക്കല്‍ രീതികള്‍,തുടങ്ങിയവയുടെ വിശദാംശങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചചെയ്തു.. പദ്ധതി സംബന്ധിച്ച നഗരവാസികളുടെ അഭിപ്രായങ്ങളും വര്‍ക്ക്‌ഷോപ്പില്‍ അവതരിപ്പിക്കപ്പെട്ടു..

 തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള,  ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക, കൊച്ചി മെട്രോപൊളിറ്റൻ പ്ലാനിംഗ് കൗൺസിൽ ചെയർമാൻ ബനിഡിക്ട് ഫെർണാണ്ടസ്കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്‌റ, ഡയറക്ടര്‍ (പ്രോജക്ട്‌സ്) ഡോ. എം.പി രാംനവാസ്, ജനറല്‍ മാനേജര്‍ എ.അജിത്, , കേരള വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ സൂപ്രണ്ട് ഷൈജു തടത്തില്‍ കിഫ്ബി അഡ്വൈസർ മാധവ് കുമാർ, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img