04:49pm 09 November 2026
NEWS
കാനഡയിൽ വീണ്ടും ലിബറൽ പാർട്ടി അധികാരത്തിലേക്ക്
29/04/2025  01:59 PM IST
nila
കാനഡയിൽ വീണ്ടും ലിബറൽ പാർട്ടി അധികാരത്തിലേക്ക്

കനേഡിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് വിജയം. ട്രംപ് വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ലിബറൽ പാർട്ടിയും കാർണിയും വീണ്ടും അധികാരത്തിലേക്കെത്തുന്നത്. മാർക്ക് കാർണി 64 ശതമാനം വേട്ടുകൾ നേടിയാണ് വിജയിച്ചത്. അതേസമയം, ലിബറൽ പാർട്ടിക്ക് തനിച്ച് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്. ചെറു പാർട്ടികളെ ചേർത്ത് സർക്കാർ രൂപീകരിക്കാനായിരിക്കും ലിബറൽ പാർട്ടി ശ്രമിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

172 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇത്രയും സീറ്റുകൾ ലിബറൽ പാർട്ടിക്ക് ലഭിക്കുമോ എന്നത് സംശയകരമാണ്. എൻഡിപി, ബിക്യു  എന്നീ പാർട്ടികളുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാരിന് സാധ്യതയാണ് നിലവിൽ ഉയരുന്നത്. 

കാനഡയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്തും പരിഹസിച്ചും ട്രംപ് നടത്തിയ ചില പ്രസ്താവനകളാണ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ലിബറൽ പാർട്ടിക്ക് മുന്നോട്ട് വരാൻ സഹായകമായത്. ജസ്റ്റിൻ ട്രൂഡോ രാജി വച്ച സമയത്ത് നടത്തിയ അഭിപ്രായ സർവേകളിൽ കൺസെർവേറ്റീവ് പാർട്ടിക്ക് 74 ശതമാനം ജനപ്രീതിയാണ് നേടാനായത്. ലിബറൽ പാർട്ടിക്ക് ഈ സർവേയിൽ ലഭിച്ചത്, 20 ശതമാനം പിന്തുണ മാത്രമായിരുന്നത്. അടുത്തിടെ നടന്ന മൂന്ന് ദിന പോളിൽ പലയിടത്തും ലിബറൽ പാർട്ടി ജനപ്രീതിയിൽ മുന്നോട്ട് വന്നിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img