12:55pm 11 November 2026
NEWS
​ മറ്റൊരാളെ നാമനിർദ്ദേശം ചെയ്താലും മത്സരിക്കാം; സ്ഥാനാർത്ഥിത്വം തള്ളാനാകില്ല: ഹൈക്കോടതി
04/10/2025  09:14 AM IST
സുരേഷ് വണ്ടന്നൂർ
​ മറ്റൊരാളെ നാമനിർദ്ദേശം ചെയ്താലും മത്സരിക്കാം; സ്ഥാനാർത്ഥിത്വം തള്ളാനാകില്ല: ഹൈക്കോടതി

കൊച്ചി: കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരമുള്ള തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ താൻ നിർദേശിച്ചു എന്നതിന്റെ മാത്രം പേരിൽ മത്സരത്തിൽ നിന്ന് അയോഗ്യനാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് സുപ്രധാന വിധി.
​മറ്റൊരാളുടെ നാമനിർദ്ദേശം നിർദേശിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി സ്വന്തം സ്ഥാനാർത്ഥിത്വം തള്ളിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ ഈ തീരുമാനം.

​നിയമത്തിൽ ഇതുസംബന്ധിച്ച് യാതൊരു വിലക്കും ഇല്ലെന്നും, അതിനാൽ തന്നെ അപേക്ഷകന്റെ സ്ഥാനാർത്ഥിത്വം നിരസിച്ച നടപടിക്ക് നിയമപരമായ ആധാരം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. കെ.റാ. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് റൂൾസനുസരിച്ച് ഇത്തരം നടപടികൾ നിലനിൽക്കില്ലെന്നാണ് കോടതി വിധിയിലൂടെ അടിവരയിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img