09:02pm 11 November 2026
NEWS
കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിങ് ബെസ്റ്റ് ക്യാമ്പസ്; ടിങ്കർഹബ് ഗ്രാജുവേഷൻ ഡേയിൽ ക്യാമ്പസ് ലീഡർമാർക്ക് ആദരം
22/06/2026  12:30 PM IST
nila
കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിങ് ബെസ്റ്റ് ക്യാമ്പസ്; ടിങ്കർഹബ് ഗ്രാജുവേഷൻ ഡേയിൽ ക്യാമ്പസ് ലീഡർമാർക്ക് ആദരം

കൊച്ചി: സംസ്ഥാനത്തെ വിവിധ കോളേജുകളിലെ 54 ക്യാമ്പസ് ലീഡർമാരെ ആദരിച്ച്, ടിങ്കർഹബ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗ്രാജുവേഷൻ ഡേ കാക്കനാട് മരിയ കൺവെൻഷൻ സെന്ററിൽ നടന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ടെക് ഇന്നോവേഷൻ രംഗത്തേക്ക് കടന്നുവരാൻ സംസ്ഥാനത്തെ 19,000-ത്തിലധികം വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച പ്രവർത്തനങ്ങളും നേതൃപാടവവും പരിഗണിച്ചായിരുന്നു ആദരം. ചടങ്ങിൽ കരുനാഗപ്പള്ളി  കോളേജ് ഓഫ് എഞ്ചിനീയറിങ്ങിനെ സംസ്ഥാനത്തെ മികച്ച ക്യാമ്പസ് ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചു. പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ, പുന്നപ്രയിലെ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്‍റും മികച്ച റണ്ണർസ് അപ്പ് ക്യാമ്പസുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീയറിങ് ആണ് ബെസ്റ്റ് ലേണിംഗ് കമ്മ്യൂണിറ്റി. കരുനാഗപ്പള്ളി കോളേജ് എഫ് എഞ്ചിനീയറിങിലെ ബി അഭിജിത്തിനെ ക്യാമ്പസ് ലീഡ് ഓഫ് ദി ഇയറായും തെരഞ്ഞെടുത്തു. 

ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ടിങ്കർഹബ് വിദ്യാർത്ഥികളുടെ പഠനരീതിയിലും സഹകരണത്തിലും കൊണ്ടുവരുന്നത് നിശ്ശബ്ദ വിപ്ലവമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തലമുറയിലെ ടെക് ഇന്നോവേറ്റർമാരെ വാർത്തെടുക്കുന്നതിൽ ടിങ്കർഹബ് നടത്തുന്നത് ഇടപെടൽ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.ടി അക്കാദമി മുൻ സി.ഇ.ഒ സന്തോഷ് സി. ഉൾപ്പെടെയുള്ള പ്രമുഖരടക്കം 500-ലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും വ്യാവസായിക വളർച്ചാ രംഗത്ത് കൂടുതൽ ഇന്നോവേറ്റർമാരെ സൃഷ്ടിച്ച് മുന്നേറ്റമുണ്ടാക്കാനുള്ള തീവ്രപരിശ്രമമാണ് ഇതിന് പിന്നിൽ നടക്കുന്നത്. നൂറുകണക്കിന് വർക്ക്ഷോപ്പുകൾ, ഹാക്കത്തോണുകൾ, ടെക് ഇന്നൊവേഷനുകളിലൂടെയും വിദ്യാർത്ഥികളെ ടെക് ബിൽഡർമാരായി വളർത്തിയെടുക്കുന്ന വിശാലമായ കൂട്ടായ്മയാണ് ടിങ്കർഹബ് സംസ്ഥാനത്ത് സാധ്യമാക്കിയത്. ഇതിൻ്റെ ഭാഗമായി ബി.ടെക്, ആർട്‌സ് ആൻഡ് സയൻസ്, പോളിടെക്നിക് കോളേജുകളിലായി പിയർ-ലേണിംഗ് കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കുന്നതിൽ ക്യാമ്പസ് ലീഡേർസ് വലിയ പങ്കാണ് വഹിച്ചത്. 35,000-ത്തിലധികം വിദ്യാർത്ഥികളാണ് നിലവിൽ ടിങ്കർഹബ് ശൃംഖലയുടെ ഭാഗമായുള്ളത്. വിദ്യാർത്ഥികൾക്ക് മെന്റർഷിപ്പും, മികച്ച പഠനാനുഭവങ്ങളും നൽകിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി നേതൃത്വ മുന്നേറ്റങ്ങളിൽ ഒന്നായി ടിങ്കർഹബ് മാറിക്കഴിഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img