
ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ പുറത്താക്കുക എന്നആവശ്യമായി വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് നടത്തുന്ന പ്രചാരണ പരിപാടി അഡ്വ. മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: സഭാ നിയമങ്ങൾ തുടർച്ചയായി ലംഘിക്കുക, സഭയുടെ കുർബാന ആവശ്യപ്പെടുന്ന വിശ്വാസികൾക്കെതിരെകള്ളകേസ് കൊടുക്കുക, ഗുണ്ടകളെ കൊണ്ട് ആക്രമണം നടത്തിക്കുക തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സഭയുടെ എല്ലാ ചുമതലകളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണ പരിപാടികൾ ആരംഭിച്ചു.ഏകീകൃത കുർബാനയ്ക്കായി നിലകൊള്ളുന്ന വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി നിർവഹിച്ചു. അഡ്വേ. ജോയ് ജോർജ്, ജോസഫ് പി. എബ്രാഹംഎന്നിവർ പ്രസംഗിച്ചു. തുടർന്ന് "സഭാ നിയമങ്ങൾ ലംഘിക്കുന്ന ഗുണ്ടാത്തലവൻ ബിഷപ്പ് ജോസഫ് പാംപ്ലാനിയെ പുറത്താക്കുക " എന്ന് എഴുതിയ പോസ്റ്റുകൾ വിശ്വാസികൾ അരമനയുടെ മതിലിലും പരിസരത്തും ഒട്ടിച്ചു. വരും ദിവസങ്ങളിൽ സീറോ മലബാർ സഭയുടെ കേരളത്തിലെ എല്ലാ രൂപതകളിലേക്കും പാംപ്ലാനിക്കെതിരെയുള്ള പ്രചാരണം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Photo Courtesy - Google








