06:00am 22 April 2025
NEWS
ലഹരിക്കെതിരെ കാമ്പയിൻ ശക്തിപ്പെടുത്തണം : ബി എച്ച് ആർ എഫ്
16/03/2025  04:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരെ കാമ്പയിൻ ശക്തിപ്പെടുത്തണം : ബി എച്ച് ആർ എഫ്

കൊച്ചി: കേരളത്തിൽ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങളും  അപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനകീയപ്രതിരോധം വളർത്തികൊണ്ടുവരണമെന്നും കടുത്ത നടപടികൾക്കൊപ്പം സർക്കാരും സന്നദ്ധ സംഘടനകളും ജാതി, മത ,രാഷ്ട്രീയ ,സാംസ്‌കാരിക പ്രസ്ഥാനങ്ങളും ലഹരിക്കെതിരായ കാമ്പയിൻ ശക്തിപ്പെടുത്തണമെന്നും ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) ജില്ലാ  നേതൃയോഗം ആവശ്യപ്പെട്ടു. സിനിമയിലടക്കമുള്ള  വയലൻസ് രംഗങ്ങൾ ഒഴിവാക്കുന്നതിനും  ബദ്ധപ്പെട്ടവർ ശ്രമിക്കണം. ആശ, അങ്കണവാടി ജീവനക്കാർക്ക് ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇടപ്പള്ളിയിൽ ചേർന്ന യോഗം നാഷണൽ ചെയർമാൻ അനൂപ് സബർമതി ഉദ്‌ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ  അനിൽകുമാർ ജി  നായർ അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾ നാസർ വി  എച്ച്, ജില്ലാ വൈസ് ചെയർമാൻ സന്തോഷ് മാരാർ,  ജില്ലാ വൈസ് ചെയർപേഴ്സൺ ജെൻസി അനിൽ, ജില്ലാ ഓർഗനൈസർ സുനിൽകുമാർ പി ടി , ജില്ലാ ജോയിന്റ് ട്രഷറർ സെബാസ്റ്യൻ പി ജെ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img