05:00am 13 November 2026
NEWS
പശ്ചിമേഷ്യൻ യുദ്ധം ഞായറാഴ്ച്ച മലങ്കരസഭാ ദേവാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം
05/03/2026  09:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പശ്ചിമേഷ്യൻ യുദ്ധം  ഞായറാഴ്ച്ച മലങ്കരസഭാ ദേവാലയങ്ങളിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം

കോട്ടയം : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പ്രത്യേക പ്രാർത്ഥന നടത്തും. മാർച്ച് 8 ഞായറാഴ്ച്ച വിശുദ്ധ കുർബാനയിൽ ലോകസമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ ആഹ്വാനം ചെയ്തു. ലോകം അശാന്തിയുടെ ഇരുണ്ട പാതയിലൂടെ സഞ്ചരിക്കുകയാണെന്ന് ബാവാ പറഞ്ഞു. സമാധാനം സൃഷ്ടിക്കേണ്ടവർ യുദ്ധത്തിൽ ഹരം കണ്ടെത്തുമ്പോൾ തകർന്നടിയുന്നത് മനുഷ്യകുലത്തിന്റെ പ്രതീക്ഷകളാണ്.അശാന്തിയുടെ കാർമേഘം നീങ്ങാൻ ഏവരും പ്രാർത്ഥിക്കണം. ഗൾഫ് മേഖലയിലുള്ള ഏവരെയും ചേർത്ത് പിടിക്കുന്നു. സന്തോഷത്തിൽ നാം എങ്ങനെ ഒന്നായിരുന്നുവോ അപ്രകാരം തന്നെ പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും ഒരുമിച്ച് സമാധാനത്തിനായി കാംക്ഷിക്കാമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img