08:59pm 03 September 2026
NEWS
പാർക്കിലെ അമേരിക്കൻ പതാക അഴിച്ചുമാറ്റി മെക്‌സിക്കൻ പതാക ഉയർത്തി യുവതി
10/02/2025  04:34 PM IST
nila
  പാർക്കിലെ അമേരിക്കൻ പതാക അഴിച്ചുമാറ്റി മെക്‌സിക്കൻ പതാക ഉയർത്തി യുവതി

കാലിഫോർണിയ: അമേരിക്കൻ പതാക അഴിച്ചുമാറ്റി പകരം മെക്‌സിക്കൻ പതാക ഉയർത്തിയ യുവതി അറസ്റ്റിൽ.  കാലിഫോർണിയ സ്വദേശിനി ക്രിസ്റ്റൽ അഗ്വിലാറാണ് അറസ്റ്റിലായത്. കാലിഫോർണിയയിലെ ബേക്കേഴ്‌സ്‌ഫീൽഡിലെ ഹാർട്ട് പാർക്കിലാണ് ഇരുപത്തിനാലുകാരിയായ യുവതി അമേരിക്കൻ പതാക അഴിച്ചുമാറ്റി മെക്സിക്കൻ പതാക ഉയർത്തിയത്. 

കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകയറിയ യുവതി യുഎസ് പതാക താഴെയിറക്കി ചെളിയിലേക്ക് വലിച്ചെറിഞ്ഞെന്നും പകരം മെക്സിക്കോയുടെ പതാക ഉയർത്തിയെന്നുമാണ് പൊലീസ് പറയുന്നത്.  പിടിച്ചുമാറ്റാൻ വന്ന പാർക്കിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് യുവതി കയർത്തു. "ഞാൻ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ടതില്ല. ഇത് മെക്സിക്കോയുടെ ഭൂമിയാണ്." - എന്നായിരുന്നു യുവതി സുരക്ഷാ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. തുടർന്ന് ക്രിസ്റ്റൽ അഗ്വിലാറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img