NEWS
വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ
02/03/2025 07:06 PM IST
nila

കലിഫോർണിയ: വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ. കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡൾസ് ഫ്ലോറസ് (28) ആണ് അറസ്റ്റിലായത്. സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്ലോറസ്. 2023ൽ 17 വയസ്സുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് പരാതി.
റിവർബാങ്ക് ഹൈസ്കൂളിൽ 2016 മുതൽ സ്കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്ലോറസ്. നേരത്തെ സൗന്ദര്യവർധക കമ്പനിയുടെ ബ്യൂട്ടി അഡ്വൈസറായി പ്രവർത്തിച്ചിട്ടുണ്ട്.
റിവർബാങ്ക് ഹൈസ്കൂളിലെ ജീവനക്കാരൻ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്നത് ഇത് ആദ്യമായല്ല. 2023ൽ, അന്നത്തെ 23 വയസ്സുള്ള മുൻ ബാസ്കറ്റ്ബോൾ പരിശീലകൻ ലോഗൻ നബോഴ്സിനെ 16 വയസ്സുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











