05:06pm 23 November 2026
NEWS
ലഹരിക്കെതിരായ സന്ദേശവുമായി കാലിക്കറ്റ് എഫ്സിയുടെ പ്ലെഡ്ജ് ഓണ്‍ വീല്‍സ് ദേവഗിരി കോളേജില്‍
12/08/2025  11:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരായ സന്ദേശവുമായി കാലിക്കറ്റ് എഫ്സിയുടെ പ്ലെഡ്ജ് ഓണ്‍ വീല്‍സ് ദേവഗിരി കോളേജില്‍
HIGHLIGHTS

സൂപ്പര്‍ ലീഗ് കേരളയിലെ ടീമായ കാലിക്കറ്റ് എഫ്സി ലഹരിക്കെതിരായി നടത്തുന്ന വാഹനയാത്രയായ പ്ലെഡ്ജ് ഓണ്‍ വീല്‍സിന് ദേവഗിരി കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത കോഴിക്കോട് സൗത്ത് എംഎല്‍എ അഹമ്മദ് ദേവര്‍കോവിലിൽ നിന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് ഉപഹാരം ഏറ്റുവാങ്ങുന്നു. കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഷാജേഷ് കുമാര്‍ കെ സമീപം

കോഴിക്കോട്: ഫുട്ബോളില്‍ നല്‍കുന്ന ഓരോ തട്ടും ലഹരിക്കെതിരായ പോരാട്ടമായി മാറണമെന്ന് കോഴിക്കോട് സൗത്ത് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സൂപ്പര്‍ ലീഗ് കേരളയിലെ ടീമായ കാലിക്കറ്റ് എഫ്സി ലഹരിക്കെതിരായി നടത്തുന്ന വാഹനയാത്രയായ പ്ലെഡ്ജ് ഓണ്‍ വീല്‍സിന് ദേവഗിരി കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിലെ മുപ്പതോളം സ്കൂളുകളെയും കോളേജുകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്രചാരണപരിപാടിയ്ക്ക് ഈ മാസം അഞ്ചിന് വെസ്റ്റ് ഹില്‍ സെന്‍റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് തുടക്കം കുറിച്ചത്.

കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഷാജേഷ് കുമാര്‍ കെ, ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ​ഫാ. ഡോ. ബിജു ജോസഫ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഫാ. ബോണി അഗസ്റ്റിന്‍, കാലിക്കറ്റ് എഫ്സി സെക്രട്ടറിയും ഐബിഎസ് ഗ്രൂപ്പ് വൈസ്പ്രസിഡന്‍റുമായ ബിനോ ജോസ് ഈപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img