
കൊച്ചി : കൊച്ചിയിലെ പ്രശസ്തമായ തായ് പാൻ ഏഷ്യൻ റെസ്റ്റോറന്റ് ബ്രാന്റ് ആയ കാഫെ ഡി ബാങ്കോക്ക് ( Cafe De Bangkok) മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജവഹർ നഗറിലേക്ക് മാറ്റിസ്ഥാപിച്ചിരിക്കുകയാണ്.ആധുനിക രീതിയിൽ പുനക്രമീകരിച്ച സ്ഥാപനത്തിന്റെ സോഫ്റ്റ് ലോഞ്ചിന്റെ ഉദ്ഘാടനം ജൂലൈ ആറാം തീയതി വൈകീട്ട് നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ വ്യവസായ, കയർ, നിയമ മന്ത്രി ശ്രീ പി. രാജീവ് നിർവഹിച്ചു. സ്ഥാപനത്തിന്റെ സഹസ്ഥാപകനായ സന്തോഷ് ബേബി സ്വാഗതം പറഞ്ഞ ചടങ്ങിന്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കെയുഎഫ്ഒഎസ്) റെജിസ്ട്രാർ ഡോ. ദിനേശ് സി.കെ., സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) ഡയറക്ടർ ഡോ. ഗ്രിന്‌സൺ ജോർജ് എന്നിവർ അഭിനന്ദനങ്ങൾ അർപ്പിച്ചു. തായ്‌ലാന്റിൽ നിന്നുള്ള സെലിബ്രിറ്റി ഷെഫ്, സതിത് ചായ് മാനോ, സവിശേഷമായ തായ് രുചിബേദങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. . സ്ഥാപനത്തിന്റെ സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ സുജേഷ് ചടങ്ങിന് നന്ദി പറഞ്ഞു.
Photo Courtesy - Google








