12:01am 25 August 2026
NEWS
സില്‍വര്‍ സ്റ്റോമില്‍ കേബിള്‍ കാര്‍ റൈഡ് : ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍
21/08/2026  11:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സില്‍വര്‍ സ്റ്റോമില്‍ കേബിള്‍ കാര്‍ റൈഡ്  :  ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍

 

തൃശൂര്‍ : അതിരപ്പിള്ളിയിലെ ആകാശകാഴ്ചകളുടെ വിസ്മയ ലോകം കാണാന്‍ സില്‍വര്‍ സ്റ്റോമില്‍ ആകാശ യാത്ര ഒരുക്കിയിരിക്കുന്നു. സില്‍വര്‍ സ്റ്റോമിലെ കേബിള്‍ കാറുകളുടെ വിപുലമായ ശ്രേണി മുഖ്യമന്ത്രി വി.ഡി. സതീശന്‍ 23ന് (നാളെ) വൈകിട്ട് 4ന് നാടിന് സമര്‍പ്പിക്കും. അത്യാധുനിക സംവിധാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ജംഗിള്‍ സ്റ്റോമിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ കുഞ്ഞാലികുട്ടി നിര്‍വഹിക്കും. മന്ത്രിമാരായ പി .സി വിഷ്ണുനാഥ്, റോജി എം. ജോണ്‍, ഒ.ജെ ജനീഷ്, ബെന്നി ബഹനാന്‍ എം.പി, സനീഷ് കുമാര്‍ ജോസഫ് എം.എ ല്‍.എ, കലക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ദിവസേന അയ്യായിരത്തിലധികം സന്ദര്‍ശകര്‍ക്ക് അതിശയിപ്പിക്കുന്ന ആകാശയാത്രയുടെ നവ്യാനുഭവം ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് കേബിള്‍ കാറിന്റെ സഞ്ചാരപാത. കണ്ണഞ്ചിപ്പിക്കുന്ന ആകാശയാത്ര എത്തിച്ചേരുന്നത് ഫോറസ്റ്റ് വില്ലേജിലാണ്. പരിസ്ഥിതി സമ്പത്തുകളുടെ പുതിയ അനുഭവങ്ങളും തിങ്ങിനിറഞ്ഞ മരങ്ങളും നടപ്പാതകളും, ട്രൈബല്‍ ഹട്ടും, ലോകത്തിലെ തന്നെ വ്യത്യസ്തങ്ങളായ അനേകം പക്ഷികളും മൃഗങ്ങളും, അക്വേറിയവും, സസ്യലതാദികളാലും സമ്പന്നമാണ് ജംഗിള്‍ സ്റ്റോം. വിനോദത്തിനും വിജ്ഞാനത്തിനും അതിലുപരി മാനസിക ഉല്ലാസങ്ങള്‍ക്കും പുതിയ അനുഭവം ഒരുക്കുകയാണ് ഫോറസ്റ്റ് വില്ലേജ്. എന്നുമെന്നും ഓര്‍മിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ പകര്‍ത്താനും സന്ദര്‍ശകക്ക്  കഴിയും. വാട്ടര്‍  തീം പാര്‍ക്ക്, സ്‌നോ പാര്‍ക്ക്, കേബിള്‍ കാര്‍, ഫോറസ്റ്റ് വില്ലേജ്, റിസോര്‍ട്‌സ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുള്ള ഇന്ത്യയിലെ ഏക ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന റെക്കോഡും സില്‍വര്‍ സ്റ്റോം സ്വന്തമാക്കുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ എ.ഐ ഷാലിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.  ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ജലീല്‍, പ്രൊമോട്ടര്‍ സിറാജ് വി.എ., സ്വതന്ത്ര ഡയറക്ടര്‍ കെ. അരവിന്ദാക്ഷന്‍, സി .എഫ്.ഒ. കെ.രാമചന്ദ്രന്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഷാജിത് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img